Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2022 5:44 AM IST Updated On
date_range 14 March 2022 5:44 AM ISTറോഡ് പണി തീരാതെ ബോർഡ് സ്ഥാപിച്ചെന്ന് ആരോപണം
text_fieldsbookmark_border
കോഴിക്കോട്: കണ്ണൂർ റോഡിൽ തെക്ക് വീട് ലൈൻ റോഡിന്‍റെ പ്രവൃത്തി പകുതി പോലും തീരാതെ കഴിഞ്ഞ ഡിസംബറിൽ പണി പൂർത്തീകരിച്ചുവെന്നു കാണിച്ച് ബോർഡ് സ്ഥാപിച്ചതായി പരാതി. സംഭവത്തിൽ മേയർക്ക് തിങ്കളാഴ്ച പരാതി നൽകുമെന്ന് വാർഡ് കൗൺസിലർ അൽഫോൺസ മാത്യു അറിയിച്ചു. നാട്ടുകാർ വളരെക്കാലം മുറവിളി കൂട്ടിയ ശേഷമാണ് റോഡ് ഫണ്ട് പാസായത്. 2020-21 സാമ്പത്തിക വർഷത്തിൽ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായാണ് 141 മീറ്റർ നീളത്തിൽ അഴുക്കുചാലോടുകൂടി പ്രവൃത്തിക്ക് 15 ലക്ഷം പാസായത്. ഈ ഫണ്ട് കൊണ്ട് പ്രവൃത്തി പൂർത്തീകരിക്കാൻ സാധിക്കാത്തതിനാൽ വാർഡ് കൗൺസിലറുടെ ഫണ്ടിൽനിന്ന് അധിക തുക കണ്ടെത്തുകയായിരുന്നുവെന്ന് അൽഫോൺസ മാത്യു പറഞ്ഞു. ഓവുചാൽ പ്രവൃത്തി ഏതാണ്ട് പൂർത്തിയായപ്പോൾ കരാറുകാരൻ ഉപേക്ഷിച്ചു. പിന്നീട് പണി പൂർത്തീകരിക്കാൻ പുതിയ കരാറുകാരനെ ഏൽപിച്ചിരിക്കെയാണ് ബോർഡ് സ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story