Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമയക്കുമരുന്ന്​...

മയക്കുമരുന്ന്​ മാഫിയക്കെതിരെ കൂട്ടായ്മ രൂപവത്​കരിച്ചു

text_fields
bookmark_border
വെള്ളിമാട്​കുന്ന്​: മയക്കുമരുന്ന്, കഞ്ചാവ് മാഫിയക്കെതിരെ വാർഡ് 17, 18 കൗൺസിലർമാരുടെ നേതൃത്വത്തിൽ മുണ്ടിക്കൽതാഴത്ത് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. പൊലീസ്- എക്സൈസ് ഉന്നത ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, വ്യാപാരി പ്രതിനിധികള്‍ എന്നിവർ പങ്കെടുത്തു. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എൽ.എ ഉദ്​ഘാടനം ചെയ്തു. അസിസ്റ്റന്‍റ്​ പൊലീസ് കമീഷണര്‍ ബിജുരാജ്, എക്​സൈസ്​ അസിസ്റ്റന്റ് കമീഷണർ സുഗുണന്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. സ്മിത വള്ളിശ്ശേരി അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ അഡ്വ. സി.എം. ജംഷീർ സ്വാഗതം പറഞ്ഞു. സ്മിത വള്ളിശ്ശേരി കണ്‍വീനറായും അഡ്വ. സി.എം. ജംഷീർ ചെയർമാനായും കമ്മിറ്റി രൂപവത്ക​രിച്ചു. f/sun/cltpho/moozhikkal മുണ്ടിക്കൽതാഴത്ത് സംഘടിപ്പിച്ച ലഹരിവിരുദ്ധ ജനകീയ കൂട്ടായ്മ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എൽ.എ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story