Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2022 5:40 AM IST Updated On
date_range 14 March 2022 5:40 AM ISTതാമരശ്ശേരിയിൽ ബി.എസ്.എൻ.എൽ മേള ഇന്നു മുതൽ
text_fieldsbookmark_border
താമരശ്ശേരി: താമരശ്ശേരി ഡിവിഷന്‍ പരിധിയിലെ ഉപഭോക്താക്കള്‍ക്കായി തിങ്കളാഴ്ച മുതല്‍ 16 വരെ താമരശ്ശേരി ടെലിഫോണ്‍ എക്സ്ചേഞ്ചില്‍ വെച്ച് ബി.എസ്.എൻ.എൽ. മേള സംഘടിപ്പിക്കുന്നു. ബില്‍ കുടിശ്ശികകളുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍, വിഛേദിക്കപ്പെട്ട കണക്ഷനുകള്‍ ഇളവുകളോടെ പുനഃസ്ഥാപിക്കല്‍, റവന്യൂ റിക്കവറിയുമായി ബന്ധപ്പെട്ട ബില്ലുകള്‍ കുറഞ്ഞ നിരക്കില്‍ തീര്‍പ്പാക്കല്‍ എന്നീ സൗകര്യങ്ങള്‍ മേളയില്‍ ലഭ്യമാണ്. പരിധിയില്ലാത്ത കോളുകളും ഹൈസ്പീഡ് ഇന്റര്‍നെറ്റുമുള്ള പുതിയ എഫ്.ടി.ടി.എച്ച് കണക്ഷനുകള്‍, പുതിയ പ്രീപെയ്ഡ് സിം കണക്ഷനുകള്‍ തുടങ്ങിയവക്ക് ആനുകൂല്യങ്ങൾ ലഭ്യമായിരിക്കും. പഴയ ലാൻഡ് ലൈന്‍ നമ്പറുകളെ ടെലിഫോണ്‍ സൗകര്യത്തോടുകൂടി എഫ്.ടി.ടി.എച്ചിലേക്ക് മാറ്റിയെടുക്കാനുള്ള സൗകര്യവും ഇപ്പോള്‍ ലഭ്യമാണെന്ന് ഡിവിഷനൽ എൻജിനീയർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story