Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമന്ത്രി ആന്റണി രാജു...

മന്ത്രി ആന്റണി രാജു മാപ്പ് പറയണം: കെ.എസ്. യു

text_fields
bookmark_border
മന്ത്രി ആന്റണി രാജു മാപ്പ് പറയണം: കെ.എസ്. യു
cancel
പേരാമ്പ്ര : ബസിൽ സൗജന്യ നിരക്കിലുള്ള യാത്ര വിദ്യാർഥികൾക്ക് അപമാനമാണെന്ന പ്രസ്താവന നടത്തിയ ഗതാഗത മന്ത്രി വിദ്യാർഥികളോട് മാപ്പ് പറയണമെന്ന് കെ.എസ്.യു ജില്ല വൈസ് പ്രസിഡന്റ് വി. ടി. സൂരജ്. വിദ്യാർഥികളുടെ യാത്രനിരക്ക് വർധിപ്പിക്കാനുള്ള ഏത് നീക്കത്തെയും വിദ്യാർഥി സമൂഹത്തോടുള്ള വെല്ലുവിളിയായി കണ്ട് കെ.എസ്.യു സമരമുഖത്തിറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. കെ.എസ്.യു പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി പേരാമ്പ്രയിൽ നടത്തിയ പ്രതിഷേധ യോഗവും പ്രകടനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് മുആദ് നരിനട ജില്ല സെക്രട്ടറി അർജുൻ കാറ്റയാട്ട്, അർജുൻ എടത്തിൽ, മുഹമ്മദ്‌ ഷാഫി, സിയാദ് അന്നച്ചാലിൽ, അനുരഞ്ജ് വട്ടക്കണ്ടി, കെ.ടി. ദിൽഷാദ്, മിഥുൻ വള്ളിൽ എന്നിവർ നേതൃത്വം നൽകി. Photo: ഗതാഗത മന്ത്രിയുടെ പ്രസ്താവനക്കെതിരെ കെ.എസ്.യു പേരാമ്പ്രയിൽ നടത്തിയ പ്രതിഷേധം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story