Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്ത്രീവിദ്യാഭ്യാസം...

സ്ത്രീവിദ്യാഭ്യാസം സാമൂഹിക പുരോഗതിക്ക് അനിവാര്യം

text_fields
bookmark_border
സ്ത്രീവിദ്യാഭ്യാസം സാമൂഹിക പുരോഗതിക്ക് അനിവാര്യം
cancel
പേരാമ്പ്ര: വിദ്യാഭ്യാസ രംഗത്തും തൊഴിൽ മേഖലകളിലും സ്ത്രീകളുടെ സാന്നിധ്യം വർധിച്ചുവരുന്നത് അഭിമാനകരമാണെന്നും അതുവഴി സമൂഹത്തിൽ വലിയ വിപ്ലവങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നും മുൻ എം.എൽ.എ പാറക്കൽ അബ്ദുല്ല അഭിപ്രായപ്പെട്ടു. കന്നാട്ടി ബാഫഖി ചാരിറ്റബ്ൾ സൊസൈറ്റി സംഘടിപ്പിച്ച ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള അനുമോദനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശിഹാബ് കന്നാട്ടി അധ്യക്ഷത വഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറായി നിയമനം നേടിയ വി. ജംഷിദ ഷമീം, സി.എ കരസ്ഥമാക്കിയ മുഹമ്മദ്‌ സാലിഹ് സ്വർണമഹൽ, ഡോ. കെ.സി. ഷാഹിൻ, ഡോ. അൻവർ സാദത്ത്, ഒ.പി. റസാഖ്, കെ.കെ. ഷമീർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. കെ.കെ.സി. സുബൈർ, പാളയാട്ട് ബഷീർ, ടി.പി. അമ്മദ് ഹാജി, പി.കെ. ഇബ്രാഹീം ഹാജി, കെ.സി. ഇസ്മായിൽ, മൊയ്തു മൂശാരിക്കണ്ടി, മുഹമ്മദലി കന്നാട്ടി, കെ.സി. മുഹമ്മദ്‌ ഷാഫി, പുഴക്കൽ മൊയ്തു ഹാജി, മൊയ്തു വാഴയിൽ, ഡോ. കെ.സി. ഷഫീഖ്, അബ്ദുറഹ്‌മാൻ സ്വർണമഹൽ, കെ.സി. ആശിർ സഹൽ, എ. ലിർഷാദ്, അസീസ് കുന്നുമ്മൽ, എ. ഷഫീഖ്, കാപ്പിയിൽ ബഷീർ, നസീമ വാഴയിൽ, എൻ.കെ. ഹൈറുന്നിസ, പി.സി. സുബൈർ, ജി.കെ. ആഷിഫ് എന്നിവർ സംസാരിച്ചു ഫോട്ടോ : കന്നാട്ടി ബാഫഖി ചാരിറ്റബ്ൾ സൊസൈറ്റി സംഘടിപ്പിച്ച സ്നേഹാദരം പാറക്കൽ അബ്ദുല്ല ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story