Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2022 5:37 AM IST Updated On
date_range 14 March 2022 5:37 AM ISTപുഴയുടെ വീണ്ടെടുപ്പിന് ഭരണസമിതിയും നാട്ടുകാരും
text_fieldsbookmark_border
നാദാപുരം: പുഴ ശുചീകരണം നടത്തി ഗ്രാമപഞ്ചായത്ത് ഭരണസമിതിയും നാട്ടുകാരും. സംസ്ഥാന സർക്കാറിന്റെ ജൈവവൈവിധ്യ പരിപാലന പരിപാടിയുടെ ഭാഗമായി വളയം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സായ മുതുകുറ്റി മുതൽ പൂങ്കുളം വരെ ആറു കിലോമീറ്ററിലധികം നീണ്ടുകിടക്കുന്ന പുഴയുടെ ഭാഗമാണ് ശുചീകരണം നടത്തിയത്. ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ, ആംഡ് പൊലീസ് ബറ്റാലിയൻ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതസേന അംഗങ്ങൾ, ക്ലബ് പ്രവർത്തകർ, യുവജന സംഘടനകൾ തുടങ്ങിയവരുൾപ്പെടെ രണ്ടായിരത്തോളം പേർ പങ്കാളികളായി. രാവിലെ ഏഴിന് ആരംഭിച്ച ശുചീകരണം ഉച്ച രണ്ടുമണിക്ക് അവസാനിച്ചു. പരിപാടിയുടെ ഉദ്ഘാടനം തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വനജ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ് അധ്യക്ഷത വഹിച്ചു. ആംഡ് പൊലീസ് ആറാം ബറ്റാലിയൻ കമാൻഡിങ് ഓഫിസർ ഹരിപ്രസാദ്, പി.പി. ചാത്തു, കെ. ചന്ദ്രൻ, എ.കെ. രവീന്ദ്രൻ, കെ.ടി. കുഞ്ഞിക്കണ്ണൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. വിനോദ് കൃഷ്ണൻ, സി.എച്ച്. ശങ്കരൻ, ഹരിത കേരളം മിഷൻ ബ്ലോക്ക് കോഓഡിനേറ്റർ കുഞ്ഞിരാമൻ, പി.കെ. ശങ്കരൻ, പി.കെ. രവി, പി.ടി. നഷ, കെ. വിനോദൻ, എൻ. റൈഹാനത്ത് എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി പ്രശസ്തരായ ചിത്രകാരന്മാരുടെ കൂട്ടായ്മയും സംഘടിപ്പിച്ചു. പടം : CL Kzndm2: വളയത്ത് നടന്ന നാട്ടുകാരുടെ പുഴ ശുചീകരണത്തിന് പ്രസിഡന്റ് കെ.പി. പ്രദീഷ് നേതൃത്വം നൽകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
