Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2022 5:42 AM IST Updated On
date_range 13 March 2022 5:42 AM ISTകെ.സി. വേണുഗോപാലിനെ പുറത്താക്കുക, കോൺഗ്രസിനെ രക്ഷിക്കുക എന്നാവശ്യപ്പെട്ട് ബോർഡ്
text_fieldsbookmark_border
കോഴിക്കോട്: കെ.സി. വേണുഗോപാലിനെ പുറത്താക്കുക, കോൺഗ്രസിനെ രക്ഷിക്കുക എന്നാവശ്യപ്പെട്ട് കോഴിക്കോട് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഫ്ലക്സ് ബോർഡുകളുയർന്നു. റെയിൽവേ സ്റ്റേഷൻ, പാളയം സബ്വേ, മാനാഞ്ചിറ എന്നിവിടങ്ങളിലാണ് ശനിയാഴ്ച രാത്രി പത്തരക്ക് ശേഷം ബോർഡ് സ്ഥാപിച്ചത്. കോൺഗ്രസ് കൂട്ടായ്മ എന്ന പേരിലാണ് ഇംഗ്ലീഷിലും മലയാളത്തിലും ബോർഡ്. വിവിധ സംസ്ഥാന നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ തോൽവിക്കുത്തരവാദി പാർട്ടിയുടെ മുഖ്യചുമതലക്കാരനായ കെ.സി. വേണുഗോപാലാണെന്ന വിമർശനത്തിന് പിന്നാലെയാണ് ബോർഡിലൂടെയുള്ള പ്രതിഷേധം. നേരത്തെ കെ. മുരളീധരനൊപ്പമുണ്ടായിരുന്ന ഒരു വിഭാഗമാണ് ബോർഡിന് പിന്നിൽ എന്നാണ് സൂചന. kc venugopal കോഴിക്കോട് പാളയത്ത് ശനിയാഴ്ച രാത്രി പത്തരക്കു ശേഷമുയർന്ന ബോർഡ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story