Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൗൺസിൽ ഏറ്റെടുത്ത...

കൗൺസിൽ ഏറ്റെടുത്ത എല്ലാ പദ്ധതികളും പൂർണതയിലെത്തിക്കുമെന്ന്​ മേയർ

text_fields
bookmark_border
കോഴിക്കോട്​: കോർപറേഷനെതിരായ പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശന്‍റെ ആരോപണങ്ങൾ പദവിക്ക്​ നിരക്കാത്തതും യാഥാർഥ്യം മനസ്സിലാക്കാത്തതുമാ​ണെന്ന്​ മേയർ ഡോ. ബീന ഫിലിപ്​. കൗൺസിൽ ഏറ്റെടുത്ത എല്ലാ പദ്ധതികളും പൂർണതയിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരുകയാ​ണെന്നും​ അവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഞെളിയൻ പറമ്പ്​ മാലിന്യ സംസ്​കരണ പദ്ധതി ​'വേസ്റ്റ്​ ടു എനർജി പ്ലാന്‍റ്​'നിർമാണം അടുത്തമാസം ആരംഭിക്കും. അമൃത്​ പദ്ധതിയിലുൾപ്പെടുത്തി മൂന്ന്​ എസ്​.ടി.പി പദ്ധതിയുടെ പ്രവൃത്തികൾ ആരംഭിക്കുകയും അതിൽ മെഡിക്കൽ കോളജ്​ പദ്ധതി പൂർത്തീകരണ ഘട്ടത്തിലുമാണ്​. കോതി അറവുശാലയുടെ പദ്ധതികൾ തർക്കങ്ങൾ പരിഹരിച്ച്​ യാഥാർഥ്യമാക്കും. നഗരത്തിലെ വെള്ളക്കെട്ട്​ പരിഹരിക്കാൻ അമൃത്​ പദ്ധതിയിലെ പ്രവൃത്തികൾ പൂർത്തിയായി. ലൈഫ്​ പദ്ധതിയിൽ 3556 പേർക്ക്​ ധനസഹായം നൽകുകയും ഇതിൽ 1600 വീടുകൾ പൂർത്തിയാവുകയും ചെയ്തു. അയ്യങ്കാളി തൊഴിലുറപ്പ്​ പദ്ധതി പ്രകാരം ചരിത്രത്തിലാദ്യമായി 2,13,797 തൊഴിൽ ദിനങ്ങൾ നൽകി. കോവൂർ കമ്യൂണിറ്റി ഹാളും പട്ടികജാതി വിഭാഗങ്ങൾക്ക്​ ​വെളിയകാട്​ കോളനിയിൽ ഫ്ലാറ്റ്​ സമുച്ചയവും പൂർത്തീകരണ ഘട്ടത്തിലാണ്​. തെരുവുവിളക്കുകൾ പൂർണമായും എൽ.ഇ.ഡി ആക്കുകയും ഡിജിറ്റൽ പാർക്കിങ്​ സൗകര്യം നടപ്പാക്കുകയും ചെയ്യുന്നു. ഇതൊന്നും മനസ്സിലാക്കാതെയാണ്​ യു.ഡി.എഫ്​ കൗൺസിലർമാരു​ടെ സമരം ഉദ്​ഘാടനം ചെയ്ത്​ പ്രതിപക്ഷ നേതാവ്​ ആരോപണങ്ങൾ ഉന്നയിച്ച​തെന്നും അവർ പറഞ്ഞു. ​ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്​, സ്ഥിരം സമിതി അധ്യക്ഷൻ സി. ദിവാകരൻ എന്നിവരും വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു. inner box.... പാർക്കിങ്​ പ്ലാസകളുടെ തറക്കല്ലിടൽ ഏപ്രലിൽ കോഴിക്കോട്​: നഗരത്തിലെ വാഹന പാർക്കിങ്​ പ്രശ്​നത്തിന്​ ശാശ്വത പരിഹാരം ലക്ഷ്യമിട്ട്​ നിർമിക്കുന്ന ആധുനിക പാർക്കിങ്​ പ്ലാസകളുടെ തറക്കല്ലിടൽ ഏപ്രലിൽ നടക്കുമെന്ന്​ മേയർ ഡോ. ബീന ഫിലിപ്​. സ്​റ്റേഡിയം വളപ്പിലും മിഠായിത്തെരുവിനടുത്തുമാണ്​ പ്ലാസകൾ നിർമിക്കുന്നത്​. 250 കോടിയോളം ചെലവിൽ​ 20 നിലകളിലേറെയുള്ള പ്ലാസകളാണ്​ രണ്ടിടത്തും പണിയുക​. ഗൾഫിൽ വിവിധയിടങ്ങളിൽ പദ്ധതി നടപ്പാക്കിയ പാലക്കാട്ടെ ഏജൻസിയാണ്​ കരാർ ഏറ്റെടുത്തത്​. മൂന്ന് ​വർഷം കൊണ്ട്​ പൂർത്തിയാവുന്ന പ്ലാസയിൽ കാറുകളും ബൈക്കുകളുമടക്കം ആയിരത്തിലേറെ വാഹനങ്ങൾ പാർക്കുചെയ്യാനാവും. പൂർണമായും സ്റ്റീൽ തൂണുകളുപയോഗിച്ച്​​ ബി.ഒ.ടി അടിസ്ഥാനത്തിലാണ്​ നിർമാണം. 30 വർഷത്തിനുശേഷം ഇവ കോർപറേഷന്‍റേതായി മാറും. ആധുനിക സംവിധാനങ്ങളാണ്​ ഇവിടങ്ങളിൽ ഒരുക്കുക. രണ്ട്​ പ്ലാസയിലെയും നിശ്ചിത ഭാഗം കോർപറേഷന്​ വാണിജ്യാവശ്യങ്ങൾക്കായി ലഭിക്കും. സ്​റ്റേഡിയത്തിലെ പ്ലാസയിൽ മൾട്ടിപ്ലക്സ്​ അടക്കം വിഭാവനം ചെയ്തിട്ടുണ്ട്​. സർക്കാറിന്‍റെ അനുമതി ലഭിച്ചാലുൻ നടപടികൾ തുടങ്ങും. പ്രതിസന്ധികൾക്ക്​ പരിഹാരമുണ്ടാക്കി ലിങ്ക്​ റോഡിലെ പാർക്കിങ്​ പ്ലാസ ഉടൻ പൂർത്തീകരിക്കുമെന്നും മേയർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story