Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2022 5:41 AM IST Updated On
date_range 13 March 2022 5:41 AM ISTപ്രവാസി ഭദ്രത വായ്പ പദ്ധതിക്ക് നടുവണ്ണൂരിൽ തുടക്കം
text_fieldsbookmark_border
നടുവണ്ണൂർ: പ്രവാസി ഭദ്രത വായ്പ പദ്ധതിക്ക് നടുവണ്ണൂരിൽ തുടക്കം. കോവിഡ് കാരണം ഗൾഫിൽ തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലെത്തിയവർക്ക് സംരംഭം തുടങ്ങുന്നതിനായി നൽകുന്ന പലിശരഹിത വായ്പ പദ്ധതിയാണിത്. രണ്ടുലക്ഷം വീതമാണ് പ്രവാസി ഭദ്രത ലോൺ പദ്ധതി പ്രകാരം ലഭിക്കുക. നടുവണ്ണൂർ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ 15 ഗുണഭോക്താക്കൾക്ക് ഒന്നാം ഗഡു തുകയായ 1,00,000 രൂപയുടെ ചെക്ക് നൽകി. പ്രസിഡന്റ് ടി.പി ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ.കെ. ഷൈമ അധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൻ യശോദ തെങ്ങിട, പഞ്ചായത്ത് അസി. സെക്രട്ടറി ഷിബിൻ, വൈസ് ചെയർപേഴ്സൻ പി.കെ. രാജി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story