Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2022 12:11 AM GMT Updated On
date_range 13 March 2022 12:11 AM GMTബൈക്കിൽ ബസിടിച്ച് രണ്ടു വിദ്യാർഥികൾക്ക് പരിക്ക്
text_fieldsbookmark_border
പയ്യോളി: ദേശീയപാതയിൽ അയനിക്കാട് പള്ളിക്ക് സമീപം സ്വകാര്യബസ് ബൈക്കിലിടിച്ച് രണ്ടു വിദ്യാർഥികൾക്ക് പരിക്ക്. ബൈക്ക് യാത്രക്കാരായ കോട്ടക്കൽ കുഞ്ഞാലിമരക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളായ കൊയിലാണ്ടി കൊല്ലം സ്വദേശി മുഹമ്മദ് സജാദ് (19), കിഴൂർ സ്വദേശി മുഹമ്മദ് ഫസൽ (19) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 8.30ഓടെ പയ്യോളി ഭാഗത്തുനിന്ന് കോട്ടക്കലിലേക്ക് വരുകയായിരുന്ന ബൈക്കിൽ കോഴിക്കോടേക്ക് പോകുകയായിരുന്ന 'ഇൻറർസിറ്റി' ബസ് ഇടിക്കുകയായിരുന്നു. ഇടിച്ച ബസിലെ ഡ്രൈവർ ഇറങ്ങി ഓടിയതിനാൽ മറ്റൊരു ഡ്രൈവറെ വിളിച്ചാണ് ബസ് റോഡിൽനിന്ന് മാറ്റിയത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഒരു മണിക്കൂറിലധികം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പടം പയ്യോളി അയനിക്കാട് ദേശീയപാതയിൽ സ്വകാര്യ ബസ് ഇടിച്ച ബൈക്ക്
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story