Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2022 5:40 AM IST Updated On
date_range 13 March 2022 5:40 AM ISTപ്രഥമശുശ്രൂഷ പരിശീലനവും ബോധവത്കരണവും
text_fieldsbookmark_border
എകരൂല്‍: കപ്പുറം മെഴ്സി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ബാലുശ്ശേരി ജനമൈത്രി പൊലീസ്, കോഴിക്കോട് സ്റ്റാർ കെയർ ഹോസ്പിറ്റൽ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പ്രഥമശുശ്രൂഷ പരിശീലനവും സാമൂഹിക ബോധവത്കരണവും ബാലുശ്ശേരി സബ് ഇൻസ്പെക്ടർ പി. റഫീഖ് ഉദ്ഘാടനം ചെയ്തു. സ്റ്റാർ കെയർ ഹോസ്പിറ്റൽ അത്യാഹിത വിഭാഗം മേധാവി ഡോ. ഫവാസ് പ്രഥമശുശ്രൂഷ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി. തിരഞ്ഞെടുക്കപ്പെട്ട 40 പേർക്കാണ് സാങ്കേതിക സൗകര്യങ്ങളോടെ പരിശീലനം നൽകിയത്. മെഴ്സി പ്രസിഡന്റ് കെ. അൻവർ അധ്യക്ഷത വഹിച്ചു. ജനമൈത്രി പൊലീസ് ഓഫിസർ കെ.എം. സുനിൽ കുമാർ, ജമാഅത്തെ ഇസ്ലാമി കപ്പുറം യൂനിറ്റ് പ്രസിഡൻറ് കെ.കെ. നൗഫൽ, ഖത്തർ റെഡ്ക്രസന്റ് ഉദ്യോഗസ്ഥൻ വി. നജീബ്, കെ.ടി. ഹുസൈൻ മാസ്റ്റർ എന്നിവര്‍ സംസാരിച്ചു. കെ.സി. ഇസ്ഹാഖ് സ്വാഗതവും കെ.സി.എം. അബ്ദുല്ല നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
