Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2022 5:39 AM IST Updated On
date_range 13 March 2022 5:39 AM ISTപാലേരി ജനകീയ പാലിയേറ്റിവ് ക്ലിനിക് ശിലാസ്ഥാപനം ഇന്ന്
text_fieldsbookmark_border
പാലേരി: കുയിമ്പിൽപാലത്തെ ജനകീയ പാലിയേറ്റിവ് ക്ലിനിക്കിന്റെ സ്വന്തം കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഞായറാഴ്ച വൈകീട്ട് നാലിന് തണൽ ചെയർമാൻ ഡോ. ഇദിരീസ് നിർവഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞ വർഷം പ്രവർത്തനമാരംഭിച്ച ഈ പാലിയേറ്റിവ് ട്രസ്റ്റ് കിടപ്പിലായ രോഗികൾക്ക് ഉൾപ്പെടെ 40 വളന്റിയർമാരുടെ സേവനം ലഭ്യമാക്കുന്നുണ്ട്. വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ക്ലിനിക് രാവിലെ ഒമ്പത് മുതൽ നാലുവരെയുണ്ട്. പരേതനായ മാവിലാട്ട് അബ്ദുല്ല ഹാജിയുടെ സ്മരണക്കുവേണ്ടി കുടുംബം സൗജന്യമായി നൽകിയ അഞ്ചു സെന്റ് സ്ഥലത്താണ് ക്ലിനിക് നിർമിക്കുന്നത്. നിർധന രോഗികൾക്ക് ചികിത്സ, മെഡിക്കൽ ഷോപ്, ലബോറട്ടറി, ഫിസിയോ തെറപ്പി, ഡോക്ടർമാരുടെ ഒ.പി തുടങ്ങിയ സേവനങ്ങളാണ് പുതിയ ക്ലിനിക്കിൽ ഉണ്ടാവുക. വാർത്തസമ്മേളനത്തിൽ ഭാരവാഹികളായ മേനിക്കണ്ടി അബ്ദുല്ല, റാഫി കൂനിയോട്, പി.കെ. മുനീർ പാലേരി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story