Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകെ.എസ്.എസ്.പി.യു...

കെ.എസ്.എസ്.പി.യു പേരാമ്പ്ര ബ്ലോക്ക് സമ്മേളനം

text_fields
bookmark_border
പേരാമ്പ്ര: സർവിസ് പെൻഷൻകാർക്ക് കിട്ടാൻ ബാക്കിയുള്ള പെൻഷൻ, ഡി.ആർ കുടിശ്ശിക എന്നിവ എത്രയും വേഗം വിതരണം ചെയ്യണമെന്നും സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കണമെന്നും കെ.എസ്.എസ്.പിയു പേരാമ്പ്ര ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു ഉദ്ഘാടനം ചെയ്തു. പി.സി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ടി.എം. ബാലകൃഷ്ണൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. എ.പി. ബാലകൃഷ്ണൻ നായർ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. വി. രാമചന്ദ്രൻ നായർ കൈത്താങ്ങ് വിതരണം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് കെ.വി. രാഘവൻ, എം.പി. നാരായണി, എം.കെ. കുഞ്ഞനന്തൻ എന്നിവർ സംസാരിച്ചു. പി. അച്യുതൻ നായർ, പി.കെ. രാഘവൻ, എൻ.കെ. തങ്കമ്മ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. ജില്ല വൈസ് പ്രസിഡന്റ് എടത്തിൽ ദാമോദരൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. വരണാധികാരി കെ. സുകുമാരൻ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികൾ: പി.എ. ജോർജ് (പ്രസി.), പി. അച്യുതൻ നായർ, പി.സി. ബാലകൃഷ്ണൻ, പി.പി. കാർത്യായനി (വൈസ് പ്രസി.), എം.കെ. കുഞ്ഞനന്തൻ (സെക്ര.), ഇ. കുഞ്ഞബ്ദുല്ല, എൻ. ചന്ദ്രൻ, പി. രവീന്ദ്രൻ (ജോ. സെക്ര), എ.പി. ബാലകൃഷ്ണൻ നായർ (ട്രഷ.)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story