Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2022 5:39 AM IST Updated On
date_range 13 March 2022 5:39 AM ISTകുടിവെള്ളം നഷ്ടമാകാതിരിക്കാൻ കിണറിനു വലയം തീർത്ത് പ്രതിഷേധം
text_fieldsbookmark_border
കൊയിലാണ്ടി: വികസന പ്രവർത്തനത്തിനിടെ കുടിവെള്ളം നഷ്ടമാകുന്ന മരളൂർ നിവാസികൾ പ്രക്ഷോഭത്തിൽ. നന്തി -ചെങ്ങോട്ടുകാവ് ബൈപാസ് നിർമാണത്തിന്റെ ഭാഗമായി പനിച്ചിക്കുന്ന് ശുദ്ധജല പദ്ധതിയുടെ കിണറും പമ്പ് ഹൗസും മണ്ണിട്ട് നികത്തുന്നതാണ് അമ്പതോളം വീട്ടുകാരുടെ കുടിവെള്ളം മുട്ടിക്കുന്നത്. പകരം സംവിധാനം ഏർപ്പെടുത്തിയിട്ടുമില്ല. കിണർ മൂടാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് മരളൂർ ബഹുജന കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്ത്രീകളും കുട്ടികളുമടക്കം കിണറിനു വലയം ചെയ്ത് പ്രതിഷേധിച്ചു. മുൻ എം.എൽ.എ കെ. ദാസൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ എൻ.ടി. രാജീവൻ അധ്യക്ഷത വഹിച്ചു. കൺവീനർ ഉണ്ണികൃഷ്ണൻ മരളൂർ, കെ.ടി. സിജേഷ്, എ.പി. സുധീഷ്, സി.ടി. ബിന്ദു, പി.കെ. സുനിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
