Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2022 5:38 AM IST Updated On
date_range 13 March 2022 5:38 AM ISTജനകീയ കൂട്ടായ്മയിൽ ഒരുക്കിയ വീട് കൈമാറി
text_fieldsbookmark_border
എളേറ്റിൽ: പന്നൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന തണൽ എജുക്കേഷനൽ ചാരിറ്റബ്ൾ ട്രസ്റ്റ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച ഫണ്ട് ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കിയ വീടിന്റെ താക്കോൽദാനം താമരശ്ശേരി ഡിവൈ.എസ്.പി ടി.കെ. അഷ്റഫ് നിർവഹിച്ചു. ഇഖ്ബാൽ പടിഞ്ഞാറയിൽ ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.എം. രാധാകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വഹീദ കയ്യലശ്ശേരി, ഇന്ദു സനിത്ത്, സ്വാഗതസംഘം ജനറൽ കൺവീനർ പി. മുഹമ്മദ് യൂസുഫ് ഹാജി, ട്രഷറർ പത്രാത്ത് ബാബു, വർക്കിങ് കൺവീനർ കെ.ടി. റഊഫ്, കെ. അബ്ദുൽ ഖാദർ ഹാജി, എം.എ. സത്താർ, എം.പി. ഉസ്സയിൻ ഹാജി, യു.പി. അബ്ദുൽ ഖാദർ, സി. മുഹമ്മദലി, ഓങ്ങിലാട്ട് ബാബു, സി.പി. ബഷീർ, കെ.കെ. ഖാദർ, യു.പി. അബ്ദുസ്സമദ്, എം.സി. ചേക്കു ഹാജി, ഇ.കെ. അബ്ദുറഹിമാൻ, ഫജ്നാസ് കോട്ടക്കൽ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story