Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2022 5:38 AM IST Updated On
date_range 13 March 2022 5:38 AM ISTവ്യാപാരിയെ മർദിച്ചെന്ന പരാതിയിൽ വിശദീകരണവുമായി
text_fieldsbookmark_border
മുക്കം: കഴിഞ്ഞ ദിവസം മുക്കത്ത് വ്യാപാരിയെ കടയിൽ കയറി മർദിച്ചെന്ന പരാതിയിൽ വിശദീകരണവുമായി കെ.വി.വി.ഇ.എസ് യൂനിറ്റ് പ്രസിഡന്റ് നൗഷാദ് മുക്കത്ത് വാർത്തസമ്മേളനം നടത്തി. കഴിഞ്ഞ ആറ് വർഷത്തിലധികമായി താൻ അനുഭവിക്കുന്ന മാനസിക പീഡനത്തിനെതിരെയുള്ള സ്വാഭാവിക പ്രതികരണം മാത്രമാണ് ഉന്തിലും,തള്ളിലും കലാശിച്ചതെന്ന് കെ.സി. നൗഷാദ് പറഞ്ഞു. കഴിഞ്ഞ 15 വർഷമായി മൂക്കത്തു വ്യാപാരം നടത്തുന്ന താൻ അതിൽ 14 വർഷവും സംഘടനയുടെ ഭാരവാഹിയായിരുന്ന ആളാണെന്നും, നാളിതുവരെ ഒരു വ്യാപാരിയോടും മോശമായി പെരുമാറിയിട്ടില്ലെന്നും നൗഷാദ് പ്രതികരിച്ചു. എന്നാൽ താൻ സംഘടനയുടെ യൂനിറ്റ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം, മർദിച്ചു എന്ന് പരാതിപ്പെടുന്ന കക്ഷി കാണുന്ന സമയത്തൊക്കെ മോശം കമന്റുകളുമായി തന്നെ പരിഹസിക്കുന്നത് പതിവാണെന്നും, വിവാഹ വീട്ടിൽ വെച്ചു പോലും അവഹേളിച്ചെന്നും, അയാളുടെ സഹോദരനോട് പോലും പരാതി പറഞ്ഞിട്ടും പരിഹാരമുണ്ടായില്ലെന്നും, സഹനത്തിന്റെ പരിധികഴിഞ്ഞപ്പോഴുണ്ടായ സ്വാഭാവിക പ്രതികരണം മാത്രമാണ് നടന്നതെന്നും നൗഷാദ് പറഞ്ഞു. ഇത് സംബന്ധിച്ച പരാതിയിൽ ജില്ല കമ്മിറ്റി എന്ത് തീരുമാനമെടുത്താലും അതനുസരിക്കുമെന്നും, മറ്റു ചില ഗൂഢ ലക്ഷ്യങ്ങളുമായി ചിലർ രംഗത്തിറങ്ങി മുതലെടുപ്പ് നടത്തുകയാണെന്നും നൗഷാദ് വ്യക്തമാക്കി. ജനറൽ സെക്രട്ടറി എം.കെ. സിദ്ദീഖ്, വൈസ് പ്രസിഡന്റുമാരായ മുഹമ്മദലി ചന്തം, പി.ടി. നാസർ, ജോ. സെക്രട്ടറി ആലി മയൂരി, എൻ.കെ.കെ. നൗഷാദ് എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story