Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2022 5:37 AM IST Updated On
date_range 13 March 2022 5:37 AM ISTശൈലജ ടീച്ചറുടെ പ്രസംഗത്തിനെതിരെ വിമർശനവുമായി കെ.കെ. രമ
text_fieldsbookmark_border
വടകര: ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ (എ.എം.എം.എ) വേദിയിൽ കെ.കെ. ശൈലജ ടീച്ചർ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾക്കെതിരെ കെ.കെ. രമ എം.എൽ.എ. 'എന്തിനാണ് വർഷങ്ങളോളം സഹിച്ചിരിക്കുന്നത്? ഒരു തവണ അഹിതമായി ഒരു നോട്ടമോ ഒരു വാക്കോ ഒരു സ്പർശമോ ഉണ്ടായാൽ അപ്പോ പറയണം ഇവിടെ നിർത്തണമെന്ന്. ആ ആർജവം സ്ത്രീകൾ കാണിക്കണം' എന്ന ശൈലജ ടീച്ചറുടെ പ്രസംഗത്തിനെതിരെയാണ് കെ.കെ. രമയുടെ വിമർശനം. വർഗ ജാതി മതാത്മക വിഭജനവും നാടുവാഴിത്ത മൂല്യങ്ങൾ നടമാടുന്നതുമായ ഒരു സമൂഹത്തിൽ താൻ അനുഭവിക്കുന്നതു ചൂഷണമെന്നുപോലും തിരിച്ചറിയാത്ത നിരവധി നിശ്ശബ്ദജീവിതങ്ങളുള്ള ഒരു സാമൂഹികഘടനയെ ഫലിതവിഷയമായി തോന്നിക്കുന്നത് ഏത് മാർക്സിസ്റ്റ് പാഠശാലയാണെന്ന് കെ.കെ. രമ ചോദിച്ചു. നീതിനിഷേധങ്ങളും കടന്നാക്രമണങ്ങളും ഇങ്ങനെ പ്രതിരോധിക്കാൻ എല്ലാവർക്കും പറ്റുമായിരുന്നെങ്കിൽ എന്തിനാണ് മനുഷ്യർ സംഘടിക്കുകയും സമരങ്ങൾ നടത്തുകയും ചെയ്യുന്നതെന്നും കെ.കെ. രമ എഫ്.ബിയിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story