Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2022 5:36 AM IST Updated On
date_range 13 March 2022 5:36 AM ISTകെ.പി.പി.എച്ച്.എ ജില്ല സമ്മേളനം
text_fieldsbookmark_border
കുറ്റ്യാടി: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ കണ്ടിൻജൻറ് തുക അടിയന്തരമായി വർധിപ്പിക്കണമെന്ന് എയ്ഡഡ് പ്രൈമറി ഹെഡ്മാസ്റ്റർമാരുടെ സംഘടനയായ ആവശ്യപ്പെട്ടു. 2016ൽ സർക്കാർ നിശ്ചയിച്ച ഒരു കുട്ടിക്ക് എട്ടുരൂപ എന്ന നിരക്കുതന്നെയാണ് ഇപ്പോഴും തുടരുന്നത്. ഈ തുകകൊണ്ട് തന്നെയാണ് ആഴ്ചയിൽ രണ്ടുദിവസം പാലും ഒരുദിവസം മുട്ടയും കൊടുക്കേണ്ടതെന്നും അറിയിച്ചു. ഹെഡ്മാസ്റ്റർമാരുടെ ഓഡിറ്റ് നടപടികൾ സമയബന്ധിതമായി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി ജി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് അലക്സ് പി. ജേക്കബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് കെ.സി. അബ്ദുസ്സലാം, ജില്ല വൈസ് പ്രസിഡൻറ് ഇ. ആയിഷ, ജില്ല സെക്രട്ടറി പി.വി. ഷാജി, ട്രഷറർ എൻ.സി. അബ്ദുല്ലക്കുട്ടി, അസി. സെക്രട്ടറിമാരായ കെ. ജിജി, അബ്ദുറഹ്മാൻ, വനിത ഫോറം ജില്ല കൺവീനർ പി.ആർ. ബിൻസി, സ്വാഗതസംഘം ജനറൽ കൺവീനർ ഇ. അഷ്റഫ്, സി.സി. തങ്കമണി എന്നിവർ സംസാരിച്ചു. യാത്രയയപ്പ് സമ്മേളനം കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഒ.ടി. നഫീസ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ജി. അനിൽകുമാർ ഉപഹാരം നൽകി. വനിത ഫോറം സംസ്ഥാന കൺവീനർ കെ.കെ. അജിതകുമാരി അധ്യക്ഷത വഹിച്ചു. കെ.പി. ദിനേശൻ, പി.കെ. സുരേഷ്, അനിൽകുമാർ എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ സമ്മേളനം കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ചന്ദ്രി ഉദ്ഘാടനം ചെയ്തു. കെ.കെ. മനോജൻ ആധ്യക്ഷത വഹിച്ചു. ബി. രഘുനാഥ് മുഖ്യ പ്രഭാഷണം നടത്തി. വേണുഗോപാലൻ, സുബൈർ, പി.സി. കൃഷ്ണൻ എന്നിവർ സംസാരിച്ചു. Photo: സംസ്ഥാന ജനറൽ സെക്രട്ടറി ജി. സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
