Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരക്തദാനം: ആപ്പിൽ ലക്ഷം...

രക്തദാനം: ആപ്പിൽ ലക്ഷം പേരെയെത്തിക്കാൻ കാമ്പയിൻ

text_fields
bookmark_border
കോഴിക്കോട്​: രക്​തദാന രംഗത്ത്​ വിപ്ലവമാറ്റങ്ങൾ കൊണ്ടു വന്ന 'ബ്ലഡ്​ ലൊക്കേറ്റർ ആപ്പിൽ' ഒരുലക്ഷം പേരെ ഉൾപ്പെടുത്തുമെന്ന പ്രഖ്യാപനവുമായി പിന്നണി പ്രവർത്തകർ. സന്നദ്ധ സംഘടനകൾ, ക്ലബുകൾ, രാഷ്ട്രീയ-മത-സാംസ്​ക്കാരിക സംഘടനകൾ തുടങ്ങി വിവിധ കൂട്ടായ്മകളെ ഉപയോഗപ്പെടുത്തി സമൂഹത്തിൽ കൂടുതൽ രക്​തദാതാക്കളെ സൃഷ്ടിക്കുകയാണ്​ ലക്ഷ്യമെന്ന്​ ആപ്​ എം.ഡി. ഒ.സി. അദ്​നാൻ, പാർട്​ണർ ജാഫർ കാവുങ്ങൽ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നിലവിൽ 30,000 രക്​തദായകരുള്ള ആപ്പിനെ ജനകീയമാക്കുകയാണ്​ കാമ്പയിൻ ലക്ഷ്യം. മാർച്ച്​ 15 മുതൽ ലോക രക്​തദാനദിനാചരണം നടക്കുന്ന ജൂൺ 14 നകം എറ്റവുമധികം ആപ്പിൽ രജിസ്​റ്റർ ചെയ്യുന്ന കമ്യൂണിറ്റിക്ക്​ ഒരു ലക്ഷം രൂപയും രണ്ടും മൂന്നും സ്ഥാനക്കാർക്ക്​ 50,000 രൂപയും 25,000 രൂപയും വീതവുമാണ്​ നൽകുക. മറ്റ്​ ആപ്പുകളിൽ നിന്ന്​ വ്യത്യസ്തമായി ആരുടെയും നിർബന്ധമില്ലാതെ രജിസ്​റ്റർ ചെയ്ത യഥാർഥ രക്​തദാതാക്കളായതിനാലാണ്​ ബ്ലഡ്​ ലൊക്കേറ്റർ കൂടുതലാളുകൾ ഉപയോഗിക്കാൻ കാരണം. കരിപ്പൂർ വിമാനാപകട സമയത്തും മറ്റും ഇത്​ തെളിഞ്ഞതാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story