Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2022 5:34 AM IST Updated On
date_range 13 March 2022 5:34 AM ISTദിനേശൻ പെരുന്തട്ടാൻ
text_fieldsbookmark_border
കണ്ണാടിപ്പറമ്പ്: ചേലേരി വലിയ പുരയിൽ (50) നിര്യാതനായി. മലബാറിലെ നിരവധി ക്ഷേത്രങ്ങളിലും കാവുകളിലും തിരുവായുധങ്ങളും തിരുവാഭരണങ്ങളും ഇദ്ദേഹത്തിന്റെ കരവിരുതിൽ നിർമിച്ചിട്ടുണ്ട്. 17ാം വയസ്സുമുതൽ ബാധിച്ച സ്പൈനൽ മസ്കുലർ ഡിസ്ട്രോഫിയ എന്ന രോഗത്തെ അതിജീവിച്ചാണ് ഈ രംഗത്ത് വൈദഗ്ധ്യം തെളിയിച്ചത്. കണ്ണാടിപ്പറമ്പ് ശ്രീധർമശാസ്താ ക്ഷേത്രത്തിൽനിന്ന് പെരുന്തട്ടാൻ സ്ഥാനം, 2020 വർഷത്തെ കേരള ഫോക്‌ലോർ അക്കാദമിയുടെ ക്ഷേത്ര കലാപുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പരേതനായ സി.വി. കൃഷ്ണന്റെയും ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: സീന. മക്കൾ: സൂര്യ, ആദിത്യൻ. സഹോദരങ്ങൾ: രമേശൻ, രവീന്ദ്രൻ, പ്രകാശൻ, സുരേന്ദ്രൻ, സുധ, ധനേഷ്. obit dineshan 50 kannadipparamb
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story