Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജില്ല ആസൂത്രണ സമിതി...

ജില്ല ആസൂത്രണ സമിതി മുഴുവന്‍ പദ്ധതി ഭേദഗതികള്‍ക്കും അംഗീകാരം നല്‍കി

text_fields
bookmark_border
കോഴിക്കോട്​: ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച പദ്ധതി ഭേദഗതികള്‍ക്ക് ജില്ല ആസൂത്രണസമിതി യോഗം അംഗീകാരം നല്‍കി. 2021-22 വാര്‍ഷിക പദ്ധതി ഭേദഗതിക്ക്​ സര്‍ക്കാര്‍ മാർച്ച്​ പത്തുവരെ സമയം അനുവദിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ജില്ലയിലെ കാരശ്ശേരി ഒഴികെയുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സമര്‍പ്പിച്ച പദ്ധതി ഭേദഗതികള്‍ക്കാണ് അംഗീകാരം നല്‍കിയത്. സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ടതിനാല്‍ കാരശ്ശേരി ഗ്രാമപഞ്ചായത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാധിച്ചില്ല. 14-ാം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലതല ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് മാര്‍ച്ച് 22ന് ശില്‍പശാല നടത്താനും തീരുമാനമായി. ഓണ്‍ലൈനായി നടന്ന യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ഷീജ ശശി അധ്യക്ഷത വഹിച്ചു. ജില്ല കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി, ജില്ല പ്ലാനിങ് ഓഫിസര്‍ പി.ആര്‍. മായ, ഡി.പി.സി അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 81 പേർക്കുകൂടി കോവിഡ്​ കോഴിക്കോട്​: ജില്ലയില്‍ 81 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 1991 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലായിരുന്ന 150 പേര്‍കൂടി രോഗമുക്തി നേടി. നിലവില്‍ 750 പേരാണ് ജില്ലയില്‍ കോവിഡ് ബാധിതരായുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story