Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതേഞ്ഞിപ്പലം പോക്സോ...

തേഞ്ഞിപ്പലം പോക്സോ കേസ്​: മുൻ സി.ഐക്കെതിരെ നടപടിയാവശ്യപ്പെട്ട്​ മാർച്ച്

text_fields
bookmark_border
കോഴിക്കോട്: തേഞ്ഞിപ്പലം പോക്സോ കേസിൽ ആരോപണവിധേയനായ മുൻ സി.ഐ അലവിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്​ വിമൻ ജസ്റ്റിസ് മൂവ്മെന്‍റ്​ ജില്ല കമ്മിറ്റി കോഴിക്കോട്​ അസി. കമീഷണർ ഓഫിസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി ഉദ്​ഘാടനം ചെയ്തു. തേഞ്ഞിപ്പലത്ത് പലതവണ പീഡനത്തിന് ഇരയായ പെൺകുട്ടി ആത്മഹത്യ ചെയ്ത കേസിൽ പെൺകുട്ടിയെ മാനസിക പീഡനത്തിനിരയാക്കിയ മുൻ സി.ഐക്കെതിരെ നടപടിയെടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്‍റ്​ മുബീന വാവാട് അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകൻ നൗഷാദ് തെക്കെയിൽ, ബി.ആർ.സി.എസ്​ സംസ്ഥാന സെക്രട്ടറി ഷരീഫ് മലയമ്മ, നിയാസ് കാരപ്പറമ്പ്, തുളസി അജയേന്ദ്രൻ, ജമീല എന്നിവർ സംസാരിച്ചു. ജില്ല കമ്മിറ്റി അംഗം പി.പി. ജമീല, ബേപ്പൂർ മണ്ഡലം അസി. കൺവീനർ സമീന എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story