Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 March 2022 5:44 AM IST Updated On
date_range 11 March 2022 5:44 AM ISTമുന്നൊരുക്കമുണ്ടായില്ലെന്ന് വി.ഡി. സതീശൻ
text_fieldsbookmark_border
കോഴിക്കോട്: കൃത്യമായ മുന്നൊരുക്കവും ആവശ്യമായ തയാറെടുപ്പും നടത്താത്തതാണ് കോൺഗ്രസിന്‍റെ തോൽവിക്ക് കാരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തെരഞ്ഞെടുപ്പുകൾക്കായി ബി.ജെ.പി കൃത്യമായി മുന്നൊരുക്കം നടത്തിയെന്നും സതീശൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കേന്ദ്രഭരണമല്ല, തെരഞ്ഞെടുപ്പാണ് ബി.ജെ.പിയുടെ പ്രധാന അജണ്ട. കേന്ദ്രസർക്കാറിനെതിരായ വികാരങ്ങൾ വോട്ടാക്കി മാറ്റാനായില്ല. നിരാശപ്പെടുത്തുന്ന ഫലമാണ്. ഈ തോൽവിയുടെ കാരണങ്ങൾ മനസ്സിലാക്കി, മറികടക്കാനുളള തന്ത്രങ്ങൾ ആവിഷ്കരിച്ച് കോൺഗ്രസിന് മുന്നോട്ടു പോകാനാകുമെന്നാണ് പ്രതീക്ഷ. നയപരമായ കാര്യങ്ങളിൽ ശ്രദ്ധചെലുത്തി കോൺഗ്രസ് തിരിച്ചുവരണം. രാഹുൽ ഗാന്ധി നന്നായി പ്രചാരണം നടത്തിയിരുന്നു. സംഘടനയെ ശക്തിപ്പെടുത്തേണ്ടത്. മാർച്ച് 31നകം സംഘടന തെരഞ്ഞെടുപ്പിലേക്ക് കടക്കും. രാജ്യസഭ സീറ്റുമായി ബന്ധപ്പെട്ട് ചർച്ചകൾ തുടങ്ങിയിട്ടില്ലെന്നും സംഘടന വിഷയങ്ങളിൽ സംസ്ഥാനത്തെ നേതാക്കൾ തമ്മിൽ അഭിപ്രായ വ്യത്യാസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story