Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജില്ല പഞ്ചായത്ത്​ ലോക...

ജില്ല പഞ്ചായത്ത്​ ലോക വൃക്കദിനം ആചരിച്ചു

text_fields
bookmark_border
കോഴിക്കോട്: ജില്ലപഞ്ചായത്ത് സ്‌നേഹസ്പര്‍ശം ലോക വൃക്കദിനം ആചരിച്ചു. 'എല്ലാവര്‍ക്കും വൃക്ക ആരോഗ്യം' എന്ന സന്ദേശവുമായി പ്രതീക്ഷ ഓര്‍ഗന്‍ റസീപ്പിയന്‍റ്​ ഫാമിലി അസോസിയേഷനുമായി സഹകരിച്ച് വൃക്കദിന യാത്ര നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്ദേശയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. വിഷ്ണു ഉടുമ്പ്രയുടെ നേതൃത്വത്തിലുള്ള വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന സന്ദേശയാത്രയില്‍ ജില്ലപഞ്ചായത്ത് അംഗങ്ങൾ, പോർഫ സംസ്ഥാന പ്രസിഡന്‍റ്​ ടി.ടി. ബഷീർ, സ്‌നേഹസ്പര്‍ശം എക്‌സിക്യൂട്ടിവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. എജൂകെയറിന്‍റെ സഹകരണത്തോടെ പരിശീലന ക്ലാസ്​ സംഘടിപ്പിച്ചു. കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോ. ഫിറോസ് അസീസ് വിദ്യാർഥികളുമായി സംവദിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, വൈസ് പ്രസിഡന്‍റ്​ എം.വി. ശിവാനന്ദന്‍, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻമാരായ എന്‍.എം. വിമല, കെ.വി. റീന ജില്ലപഞ്ചായത്ത് അംഗങ്ങളായ അഡ്വ. പി. ഗവാസ്, നാസര്‍ എസ്റ്റേറ്റ്മുക്ക്, സി.എം. ബാബു, ടി. അഹമ്മദ് കബീര്‍, ടി.എം. അബൂബക്കര്‍, ബി.വി. ജഹഫര്‍, ടി.വി. ചന്ദ്രഹാസന്‍, സുബൈര്‍ മണലൊടി എന്നിവര്‍ സംസാരിച്ചു. bk 4
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story