Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജി.എസ്​.ടി...

ജി.എസ്​.ടി ഓഫിസിനുമുന്നിൽ​ വ്യാപാരികളുടെ ധർണ

text_fields
bookmark_border
കോഴിക്കോട്​: ജി.എസ്​.ടി ഉദ്യോഗസ്ഥരുടെ ടെസ്റ്റ്​ പർച്ചേഴ്​സ്​ അവസാനിപ്പിക്കുക, ഇ-വേ ബില്ലിലെ ​ചെറിയ തെറ്റുകൾക്ക്​ വൻ പിഴയീടാക്കുന്നത്​ നിർത്തലാക്കുക, സ്വർണ വ്യാപാര മേഖലയിലെ പുതിയ പരിഷ്​കാരങ്ങൾ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്​ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജി.എസ്​.ടി ഓഫിസിന്​ മുന്നിൽ ധർണ നടത്തി. ജില്ല കമ്മിറ്റിയു​ടെ നേതൃത്വത്തിൽ നടന്ന സമരം ആക്​ടിങ്​ പ്രസിഡന്‍റ്​ എം. അബ്​ദുസ്സലാം ഉദ്​ഘാടനം ചെയ്തു. ഓൾ കേരള ഗോൾഡ്​ ആൻഡ്​ സിൽവർ മർച്ചൻറ്​സ്​ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, എൻ. സുഗുണൻ, എൻ.വി. വിഷ്​ണുരാജ്​, രാമമൂർത്തി, മസൂദ്​, സി. ശിവരാമൻ, ബാബു കുന്നോത്ത്​, എം. ഷാഹുൽ ഹമീദ്​, അഷ്​റഫ്​ മൂത്തേടത്ത്​, ഏറത്ത്​ ഇക്​ബാൽ, കെ.എം. ഹനീഫ, എം.കെ. ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു. വി. സുനിൽകുമാർ സ്വാഗതവും എ.വി.എം. കബീർ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story