Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതൊഴിലിടങ്ങളിലെത്തി...

തൊഴിലിടങ്ങളിലെത്തി വനിതകളെ ആദരിച്ചു

text_fields
bookmark_border
തൊഴിലിടങ്ങളിലെത്തി വനിതകളെ ആദരിച്ചു
cancel
തിരുവമ്പാടി: വനിതകളെ തൊഴിലിടങ്ങളിലെത്തി ആദരിച്ച് വിദ്യാലയം. ആനക്കാംപൊയിൽ സെന്റ് മേരീസ് യു.പി സ്കൂളാണ് വനിതദിനത്തിൽ ആനക്കാംപൊയിലിലെ 50 ലേറെ വനിതകളെ ആദരിച്ചത്. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ബി.എഡും നേടിയിട്ടും ജോലി ലഭിക്കാത്തതിനാൽ മിഠായിത്തെരുവിൽ ഞായറാഴ്ചകളിൽ ഭർത്താവിനൊപ്പം പൂച്ചെടി കച്ചവടം നടത്തുന്ന മുത്തപ്പൻപുഴ വെള്ളു പുരയിടത്തിൽ സ്മിത അനീഷിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം മഞ്ജു ഷിബിൻ ഉദ്ഘാടനം നിർവഹിച്ചു. ജോൺസൻ വയലിൽ, ബൈഷ സന്തോഷ്, അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, ജെ.ആർ.സി വിദ്യാർഥികൾ, അധ്യാപകർ എന്നിവർ ചേർന്ന് ബാങ്കുകൾ, പോസ്റ്റ് ഓഫിസ്, മൃഗാശുപത്രി, വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയവയിൽ ജോലിചെയ്യുന്ന വനിതകളെ നേരിൽ കണ്ട് ആശംസാകാർഡുകൾ കൈമാറി. * Thiru 2 PTC : ആനക്കാംപൊയിൽ സൻെറ് മേരീസ് യു.പി സ്കൂൾ വിദ്യാർഥികൾ വനിതകളെ ആദരിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story