Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസംസ്ഥാനതല സംവാദം:...

സംസ്ഥാനതല സംവാദം: കോഴിക്കോടിന് ഒന്നാം സ്ഥാനം

text_fields
bookmark_border
ബാലുശ്ശേരി: അന്താരാഷ്ട്ര വനിതദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി ഹാളിൽ നടത്തിയ സംസ്ഥാന സംവാദമത്സരത്തിൽ 13 ജില്ലകളെ പുറന്തള്ളി കോഴിക്കോടിന് ഒന്നാംസ്ഥാനം. പറമ്പിൻമുകൾ കെ.ഇ.ടി ബി.എഡ് കോളജ് ടീമാണ് കോഴിക്കോടിനെ പ്രതിനിധാനം ചെയ്തത്. തിരുവനന്തപുരം ലോ അക്കാദമി കോളജിനാണ് രണ്ടാംസ്ഥാനം. വിജയികളായ കെ.ഇ.ടി ബി.എഡ് കോളജ് ടീമിന് പറമ്പിൻമുകൾ കോളജ് അങ്കണത്തിൽ സ്വീകരണം നൽകി. സ്വീകരണയോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ഇന്ദിര തെക്കെവീട്ടിൽ അധ്യക്ഷത വഹിച്ചു. വനിത-ശിശു വികസന ജില്ല ഓഫിസർ യു. അബ്ദുൽ ബാരി, വാർഡ് മെംബർ പി.എൻ. അശോകൻ, പ്രിൻസിപ്പൽ പി.വി. ഭവിൻ ദാസ്, കോളജ് അഡ്മിനിസ്ട്രേറ്റർ രവി കുട്ടമ്പൂർ, മഹിള ശക്തികേന്ദ്ര വിമൻസ് വെൽഫെയർ ഓഫിസർ ജോയ്സ് ജോസഫ്, പെണ്ണകം പ്രസിഡന്റ് ഗിരിജ പാർവതി, എൻ.പി. നദീഷ് കുമാർ, കെ.ആർ. ഷീജ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story