Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപിണറായി സർക്കാറിന്...

പിണറായി സർക്കാറിന് മുതലാളിത്ത കാഴ്ചപ്പാട് -കെ. സുധാകരൻ

text_fields
bookmark_border
പിണറായി സർക്കാറിന് മുതലാളിത്ത കാഴ്ചപ്പാട് -കെ. സുധാകരൻ
cancel
പേരാമ്പ്ര: പിണറായി സർക്കാറിന് ഇടതുപക്ഷ ലേബലും മുതലാളിത്ത കാഴ്ചപ്പാടുമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. തൊഴിലാളികൾക്കുവേണ്ടി ഒന്നും ചെയ്യാത്ത സർക്കാർ കുത്തകമുതലാളിമാർക്ക് വേണ്ടി പച്ച പരവതാനി വിരിക്കുകയാണ്. നൊച്ചാട് മേഖല കോൺഗ്രസ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ഇടതുപക്ഷത്തിന്റെ നാശത്തിലേക്കാണ് പിണറായിയുടെ നയം വഴിവെക്കുക. കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ത്യയിൽ വേണമെന്നാണ് കോൺഗ്രസിന്റെ ആഗ്രഹം. നിയമം ലംഘിച്ച് കെ-റെയിൽ സർവേ നടത്തിയാൽ സർവേക്കുറ്റി പറിച്ചെറിയാൻ കോൺഗ്രസ് നേതൃത്വം നൽകുമെന്നും കെ. സുധാകരൻ മുന്നറിയിപ്പ് നൽകി. കേരളത്തിൽ എല്ലാ മേഖലയും അഴിമതിയുടെ കൂത്തരങ്ങായി മാറി. ക്രമസമാധാനം പാടേ തകർന്നു. ലഹരികടത്തിനും വില്പനക്കും പാർട്ടിയുടെ സഹായം ലഭിക്കുന്നതായും സുധാകരൻ ആരോപിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ മുഖ്യ പ്രഭാഷണം നടത്തി. രാജൻ കണ്ടോത്ത് അധ്യക്ഷത വഹിച്ചു. പനോട്ട് അബൂബക്കർ ഉപഹാര സമർപ്പണം നടത്തി. കെ.പി.സി.സി ജന. സെക്രട്ടറി കെ. ജയന്ത്, സത്യൻ കടിയങ്ങാട്, എൻ. സുബ്രമണ്യൻ, മുനീർ എരവത്ത്, ഇ. അശോകൻ, രാജൻ മരുതേരി, കെ. മധു കൃഷ്ണൻ, പി.എം. പ്രകാശൻ, കാവിൽ പി. മാധവൻ, സാജിദ് നടുവണ്ണൂർ, സി.കെ. അജീഷ്, പി. രജീഷ്, ഇസ്ഹാഖ് എന്നിവർ സംസാരിച്ചു. Photo: നൊച്ചാട് മേഖല കോൺഗ്രസ് ഓഫിസ് ഉദ്ഘാടനം കെ. സുധാകരൻ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story