Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2022 5:40 AM IST Updated On
date_range 10 March 2022 5:40 AM ISTബോധവത്കരണവും പ്രദർശനവും
text_fieldsbookmark_border
മുക്കം: ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെ സേഫ് ആൻഡ് നുട്രീഷ്യസ് ഫുഡ് @ സ്കൂൾ പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി നിയോജക മണ്ഡലത്തിലെ സ്കൂൾ വിദ്യാർഥികൾക്കുള്ള ബോധവത്കരണ ക്ലാസിനും തൽസമയ പ്രദർശനത്തിനും തുടക്കമായി. ജങ്ക് ഫുഡും ഫാസ്റ്റ് ഫുഡും ഉപ്പിലിട്ട വിവിധ ഭക്ഷണ സാധനങ്ങളിലുമടക്കം വൻതോതിൽ മായം കലർന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്ന സാഹചര്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി യൂനിറ്റുമായി സഹകരിച്ചായിരുന്നു പരിപാടി. ഡോ. രഞ്ജിത്ത് പി. ഗോപി, ഡോ. എ.പി. അനു, ജിഷ്ണു എന്നിവർ സംസാരിച്ചു. കെ.വി. അബ്ദുൽ മജീദ്, വി. ഷറീന, കെ. ജയരാജൻ, പി. രേഷ്മ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story