Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപെൻഷൻ ക്ഷാമാശ്വാസ...

പെൻഷൻ ക്ഷാമാശ്വാസ കുടിശ്ശിക ഉടൻ വിതരണം ചെയ്യുക

text_fields
bookmark_border
പെൻഷൻ ക്ഷാമാശ്വാസ കുടിശ്ശിക ഉടൻ വിതരണം ചെയ്യുക
cancel
ആയഞ്ചേരി: പെൻഷൻ ക്ഷാമാശ്വാസ കുടിശ്ശിക ഉടൻ വിതരണം ചെയ്യണമെന്ന് ആയഞ്ചേരി യൂനിറ്റ് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ വാർഷികയോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. കേന്ദ്രം അനുവദിച്ച ക്ഷാമാശ്വാസം സംസ്ഥാന പെൻഷൻകാർക്കും നൽകുക, ആരോഗ്യ ഇൻഷുറൻസ് എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വി.കെ. ഹമീദ് അധ്യക്ഷത വഹിച്ചു. ആയഞ്ചേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് കാട്ടിൽ മൊയ്തുമാസ്റ്റർ ഉദ്ഘാടനം ചെയ്തു. ടി. കൃഷ്ണൻ, സി.കെ. മൂസ, ഒ.കെ. ശിവദാസൻ നായർ, ബ്ലോക്ക്‌ പ്രസിഡന്റ്‌ എൻ.കെ. ബാലകൃഷ്ണൻ, കെ. രാജൻ നമ്പൂതിരി, കെ. കമലാക്ഷി അമ്മ, ഒ.എം. സാറ, ടി.എൻ. വിനോദൻ, സി.എച്ച്. ഹമീദ്, കെ. സജീവൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി വി.കെ. ഹമീദ് (പ്രസി), ടി. കൃഷ്ണൻ (സെക്ര), ഒ.കെ. ശിവദാസൻ നായർ (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു. കെ. മോഹനൻ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ----------- തിരുവള്ളൂർ: കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂനിയൻ ചെമ്മരത്തൂർ യൂനിറ്റ് വാർഷികസമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സി.പി. മുകുന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ടി.എച്ച്. ശ്രീധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. തോടന്നൂർ ബ്ലോക്ക്‌ സെക്രട്ടറി കെ. രാജൻ നമ്പൂതിരി, കോവുക്കൽ നാരായണൻ മാസ്റ്റർ, കൃഷ്ണപ്രസാദ് തുടങ്ങിയവർ സംബന്ധിച്ചു. ഭാരവാഹികളായി വി. പത്മനാഭക്കുറുപ്പ് (പ്രസി), ടി.എച്ച്. ശ്രീധരൻ മാസ്റ്റർ (സെക്ര), എം. സുധാകരൻ (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു. പടം..കെ.എസ്.എസ്.പി.യു ചെമ്മരത്തൂർ യൂനിറ്റ് വാർഷിക സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സി.പി. മുകുന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story