Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2022 5:37 AM IST Updated On
date_range 10 March 2022 5:37 AM ISTആരോഗ്യ ഇൻഷുറൻസ് പദ്ധതി ഫലപ്രദമായി നടപ്പാക്കണം.
text_fieldsbookmark_border
എകരൂൽ: സംസ്ഥാന ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടി പുതുതായി ആരംഭിക്കുന്ന മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി മെച്ചപ്പെട്ട ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കി ഉടൻ നടപ്പാക്കണമെന്ന് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ (കെ.എസ്.എസ്.പി.യു) ഉണ്ണികുളം പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു. യൂനിയൻ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി വി.കെ. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.കെ. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ഇ. പ്രേമരാജൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. പി. പുരുഷോത്തമൻ നായർ, പി. രാധാകൃഷ്ണൻ നായർ, വി. അബ്ദുസ്സമദ്, പി. രുഗ്മിണി, എം.എ. മദനി, കെ.കെ. ബഷീർ എന്നിവർ സംസാരിച്ചു. വരണാധികാരി എൻ.കെ. ഹമീദ് തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. പി.പി. അബ്ബാസ് സ്വാഗതവും, കെ.എം. തങ്കമണി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ഒ. രാമചന്ദ്രൻ നായർ(പ്രസി.), എം.കെ. വേലായുധൻ നായർ, പി.കെ. രാധാകൃഷ്ണൻ ഇയ്യാട്, കോമളവല്ലി(വൈസ് പ്രസി.മാർ), പി.പി. അബ്ബാസ് (സെക്ര.), കെ.കെ. ബഷീർ, ലളിതകുമാരി, കെ.എം. തങ്കമണി(ജോ. സെക്ര.മാർ), സി.കെ. അബദുൽ മജീദ് (ട്രഷ.) .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
