Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകിൻഫ്ര നോളജ് പാർക്ക്:...

കിൻഫ്ര നോളജ് പാർക്ക്: നഷ്ടപരിഹാരം കെട്ടിവെക്കാത്തതിന്​ വീണ്ടും ജപ്തി

text_fields
bookmark_border
കോഴിക്കോട്: കിൻഫ്ര നോളജ് പാർക്കിനായി മന്ത്രിസഭ കഴിഞ്ഞ മാസം 19ന് അനുവദിച്ച തുക ഭൂവുടമകൾക്ക് കിൻഫ്ര നൽകാത്തതിനെ തുടർന്ന് പാർക്കിനായി ഏറ്റെടുത്ത സ്ഥലത്ത് ജപ്തി നടപടികൾ തുടരുന്നു. ഭൂവുടമയായ രാമനാട്ടുകര പാറോൽകുറ്റിയിൽ മൊയ്തീൻ കോയ അഡ്വ. രത്നകുമാർ മല്ലിശ്ശേരി മുഖേന നൽകിയ ഹരജിയിലാണ് ബുധനാഴ്ച കോഴിക്കോട് പ്രിൻസിപ്പൽ സബ് ജഡ്ജ് കെ. പ്രിയ ജപ്തി നടപടിക്ക് വീണ്ടും ഉത്തരവിറക്കിയത്. 35 സെന്‍റ്​ ഭൂമിയാണ് ഹരജിക്കാരനിൽനിന്ന്​ 2010ൽ സർക്കാർ എറ്റെടുത്തത്​. നഷ്ടപരിഹാരമായി 60 ലക്ഷം രൂപയാണ് ഇനി ലഭിക്കാനുള്ളത്. അടുത്തമാസം ഉദ്ഘാടനം ചെയ്യാനിരിക്കുന്ന കിൻഫ്ര നോളജ് പാർക്കിന് മുൻവശത്തുള്ള പഴയ എൻ.എച്ച്​റോഡിന് സമീപത്തെ15 സൻെറ് ഭൂമിയാണ് ജപ്തി ചെയ്യാൻ ഉത്തരവിട്ടത്. കിൻഫ്ര മാനേജിങ് ഡയറക്ടർ, സ്പെഷൽ തഹസിൽദാർ എന്നിവരാണ് കേസിലെ എതിർകക്ഷികൾ. സർക്കാർ ഏറ്റെടുത്ത് കിൻഫ്രക്ക് കൈമാറിയ 77.6 ഏക്കർ ഭൂമിയിൽ ജപ്തി നടന്ന 3.36 ഏക്കർ ഭൂമി ലേലഭീഷണിയിലാണ്. ഏപ്രിൽ നാലു മുതൽ ആറുവരെ ലേലം നടക്കും. ഇതിനുമുമ്പ് നഷ്ടപരിഹാര സംഖ്യയായ 42.66 ലക്ഷം രൂപ കോടതിയിൽ കെട്ടിവെക്കാത്തതിനാൽ ബേപ്പൂർ സ്വദേശി കമ്പിട്ട വളപ്പിൽ സലീം നൽകിയ ഹരജിയിൽ കഴിഞ്ഞ മാസം ആറിന്​ പൊതുമരാമത്ത് വകുപ്പിന്‍റെ ഉടമസ്ഥതയിലായിരുന്ന വാഹനം ലേലത്തിൽ വിൽപന നടത്തിയിരുന്നു. രണ്ടു ദിവസം മുമ്പ്​ നഷ്​ടപരിഹാരം ലഭിക്കാത്തതിനാൽ മറ്റൊരു കേസിൽ ഹരജിക്കാരനായ കൊളത്തറയിലെ വടക്കേ വീട്ടിൽ ബാവ ജില്ല കലക്ടറേറ്റിന്റെയും കൃഷി വകുപ്പിന്‍റെയും വാഹനങ്ങൾ ലേലം കൊണ്ടിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story