Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2022 5:36 AM IST Updated On
date_range 10 March 2022 5:36 AM ISTബസിൽ പണവും ആഭരണവും മോഷ്ടിക്കാൻ ശ്രമിച്ചവർ പിടിയിൽ
text_fieldsbookmark_border
കോഴിക്കോട്: ബസിൽ മോഷണം നടത്തിയ രണ്ട് യുവതികളെ കോഴിക്കോട് സിവിൽ സ്റ്റേഷൻ ഭാഗത്ത് അറസ്റ്റ് ചെയ്തു. വടകര റെയിൽവേ സ്റ്റേഷനടുത്ത് കഴിയുന്ന കോയമ്പത്തൂർ ഗാന്ധിപുരം പുറമ്പോക്കിലെ കസ്തൂരി (30), ശാന്തി (35) എന്നിവരാണ് അറസ്റ്റിലായത്. കേരളത്തിലുടനീളം ബസ് യാത്രയിൽ സ്ത്രീകളുടെ പണവും സ്വർണാഭരണങ്ങളും മോഷ്ടിക്കുന്ന അന്തർ സംസ്ഥാന മോഷ്ടാക്കളുടെ പ്രധാന കണ്ണികളിൽപെട്ടവരാണെന്ന് നടക്കാവ് പൊലീസ് പറഞ്ഞു. എസ്.ഐ കൈലാസ് നാഥും സംഘവുമാണ് അറസ്റ്റ് ചെയ്തത്. കുന്ദമംഗലം ഭാഗത്ത്നിന്ന് കോഴിക്കോട്ടേക്കുള്ള കെ.എസ്.ആർ.ടി.സി ബസിൽ യുവതിയുടെ ബാഗിലെ പണവും സ്വർണാഭരണവും കവർച്ച ചെയ്യാനുള്ള ശ്രമത്തിനിടയിലാണ് പിടികൂടിയത്. നാലാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story