Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൂടത്തായി കൂട്ടക്കൊല:...

കൂടത്തായി കൂട്ടക്കൊല: ജോളിയുടെ ജാമ്യാപേക്ഷയിൽ ഇന്നു വിധി

text_fields
bookmark_border
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊല പരമ്പരയിൽ മൂന്ന് കേസുകളിൽ ജാമ്യം തേടി മുഖ്യപ്രതി പൊന്നമറ്റം ജോളിയാമ്മ ജോസഫ്​ എന്ന ജോളി (48) വിചാരണക്കോടതിയിൽ അപേക്ഷ നൽകി. അപേക്ഷകളിൽ വിചാരണനടക്കുന്ന ജില്ല പ്രിൻസിപ്പൽ സെഷൻസ്​ കോടതി വ്യാഴാഴ്ച വിധി പറയും. കൊല്ലപ്പെട്ട പൊന്നാമറ്റത്തിൽ ടോം തോമസ്, അന്നമ്മ, ആൽഫൈൻ, മഞ്ചാടിയിൽ മാത്യു എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങൾ കൂടുതൽ തെളിവുകൾക്കായി ഹൈദരാബാദിലെ കേന്ദ്ര ഫോറൻസിക് ലാബിലേക്കയക്കണമെന്ന പ്രോസിക്യൂഷൻ ഹരജിയും വ്യാഴാഴ്ച വിധി പറയാൻ മാറ്റി. കൂട്ടക്കൊലക്കേസിൽ വിചാരണ നടപടികളു​ടെ ഭാഗമായി കുറ്റപത്രം വായിച്ച്​ കേൾപ്പിക്കുന്നതിന്‍റെ മുന്നോടിയായ പ്രാരംഭ വാദം ഏപ്രിൽ ഒന്നിന് കേൾക്കാനും കോടതി തീരുമാനിച്ചു. ജോളി നൽകിയ ജാമ്യാപേക്ഷ സ്​പെഷൽ പ്രോസിക്യൂട്ടർ അഡ്വ. എൻ.കെ. ഉണ്ണിക്കൃഷ്ണൻ ശക്തമായി എതിർത്തു. അന്നമ്മ തോമസിനെ വധി​െച്ചന്ന കേസിൽ ഹൈകോടതി നൽകിയ ജാമ്യം സുപ്രീംകോടതി സ്റ്റേചെയ്തതാണെന്നും മറ്റ് ജാമ്യാപേക്ഷകൾ ഹൈകോടതി നേരത്തേ തള്ളിയതാണെന്നുമായിരുന്നു സ്‍പെഷൽ പ്രോസിക്യൂട്ടറുടെ വാദം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story