Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2022 5:29 AM IST Updated On
date_range 10 March 2022 5:29 AM ISTഭരിക്കുന്നവർ വിവേചനവും വിഭജനവുമുണ്ടാക്കുന്നത് ദുരന്തം -രാഹുൽ ഗാന്ധി
text_fieldsbookmark_border
മുക്കം: രാജ്യം ഭരിക്കുന്നവർ തന്നെ ജനങ്ങൾക്കിടയിൽ വിഭജനവും വിവേചനവുമുണ്ടാക്കുന്ന വലിയ ദുരന്തമാണ് നാം നേരിടുന്നതെന്ന് രാഹുൽ ഗാന്ധി എം.പി. മുക്കം മുസ്‍ലിം അനാഥശാല എൽ.പി. സ്കൂൾ കെട്ടിടോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ, വിലക്കയറ്റം, തുടങ്ങിയ പ്രശ്നങ്ങൾക്കുള്ള പ്രതിവിധി ജനങ്ങളെ ഒരുമിപ്പിക്കലാണ്. ഒത്തൊരുമ ശക്തിയും വെറുപ്പ് പോരായ്മയാണെന്നും അദ്ദേഹം പറഞ്ഞു. ഭയപ്പെട്ട് തല താഴ്ത്താതെ ധൈര്യം കൈമുതലാക്കി ജീവിക്കണമെന്ന് വിദ്യാർഥികൾക്ക് ഉപദേശം നൽകിയാണ് രാഹുൽ പ്രസംഗം അവസാനിപ്പിച്ചത്. ഓർഫനേജ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി ശിഫാന പ്രസംഗം പരിഭാഷപ്പെടുത്തി. ലിന്റോ ജോസഫ് എം.എൽ.എ, വി. അബ്ദുല്ലക്കോയ ഹാജി, പ്രധാനാധ്യാപകൻ നിസാർ ഹസൻ, വി. മരക്കാർ, എന്നിവർ സംസാരിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ എം.പി, എ.പി. അനിൽകുമാർ എം.എൽ.എ, നഗരസഭ ചെയർമാൻ പി.ടി. ബാബു, പ്രജിത പ്രദീപ്, വി.ഇ. മോയി ഹാജി, വി. കുഞ്ഞാലി, ഡി.സി.സി പ്രസിഡൻറ്, കെ. പ്രവീൺ കുമാർ, സി.പി. ചെറിയ മുഹമ്മദ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story