Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2022 5:45 AM IST Updated On
date_range 9 March 2022 5:45 AM ISTബംഗാളിൽ വനിത ധനമന്ത്രി
text_fieldsbookmark_border
കൊൽക്കത്ത: ധനവകുപ്പ് ചുമതലയുള്ള രണ്ടാമത്തെ സംസ്ഥാന മന്ത്രിയായി പശ്ചിമബംഗാളിൽ ചന്ദ്രിമ ഭട്ടാചാര്യ ചുമതലയേറ്റു. വനിത ദിനത്തിൽ മുഖ്യമന്ത്രി മമത ബാനർജിയാണ് മന്ത്രിസഭ വികസനം നടത്തിയത്. നിലവിൽ ധനകാര്യ സഹമന്ത്രിയായ ചന്ദ്രിമക്ക് വകുപ്പിന്റെ സ്വതന്ത്രചുമതലയാണ് നൽകിയത്. ധനവകുപ്പ് ഇതുവരെ മുഖ്യമന്ത്രിയുടെ കീഴിലായിരുന്നു. മന്ത്രിസഭയിലെ മുതിർന്ന അംഗമായ ഫിർഹാദ് ഹക്കീമിന് ഭവനകാര്യ വകുപ്പ് അധികമായി നൽകിയിട്ടുണ്ട്. അസമിൽ കഴിഞ്ഞ വർഷം അജന്ത നിയോഗ് ധനമന്ത്രിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story