Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2022 5:44 AM IST Updated On
date_range 9 March 2022 5:44 AM ISTസെക്രട്ടേറിയറ്റിൽ ജോലിവാഗ്ദാനം നൽകി തട്ടിപ്പ്; യുവതി റിമാൻഡിൽ
text_fieldsbookmark_border
ബാലുശ്ശേരി: സെക്രട്ടേറിയറ്റിൽ ജോലിവാഗ്ദാനം നൽകി തട്ടിപ്പുനടത്തിയ കേസിൽ പിടിയിലായ തിരുവനന്തപുരം സ്വദേശിയായ യുവതിയെ റിമാൻഡ് ചെയ്തു. തിരുവനന്തപുരം വിളപ്പിൽശാല പൊലീസ് സ്റ്റേഷൻ പരിധിയിൽപെട്ട പ്രിയശ്രീയിൽ ശുഭ (40)യാണ് ബാലുശ്ശേരി കണ്ണങ്കോടുള്ള വീട്ടിൽനിന്ന് വിളപ്പിൽശാല പൊലീസ് പിടികൂടിയത്. തിരുവനന്തപുരം സ്വദേശികളായ നിരവധിപേരുടെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഇവർ രണ്ടു മാസമായി കണ്ണങ്കോടുള്ള ഷൗക്കത്തിന്റെ വീട്ടിൽ താമസിച്ചുവരുകയായിരുന്നു. നേരത്തെ ഇവർ കാട്ടാംവള്ളിയിലും താമസിച്ചതായി പൊലീസ് പറഞ്ഞു. ജോലിവാഗ്ദാനം നൽകി പലരേയും കബളിപ്പിച്ച് പണം വാങ്ങിയതായി അന്വേഷണത്തിൽ സൂചന ലഭിച്ചിരുന്നു. ബാലുശ്ശേരി പൊലീസ് വിളപ്പിൽശാല പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്നാണ് തിങ്കളാഴ്ച ഇവരെ കസ്റ്റഡിയിൽ എടുത്തത്. ദുരൂഹസാഹചര്യത്തിൽ താമസിക്കുന്നവരെ പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം കണ്ണങ്കോട് ബ്രാഞ്ച് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേതുടർന്നാണ് അന്വേഷണം കണ്ണങ്കോട്ടെ താമസക്കാരിലേക്കും എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story