Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎസ്.വൈ.എസ് സാന്ത്വന...

എസ്.വൈ.എസ് സാന്ത്വന സേവനപ്രവർത്തനങ്ങൾ ശ്ലാഘനീയം -മന്ത്രി അഹമ്മദ് ദേവർകോവിൽ

text_fields
bookmark_border
എസ്.വൈ.എസ് സാന്ത്വന സേവനപ്രവർത്തനങ്ങൾ ശ്ലാഘനീയം -മന്ത്രി അഹമ്മദ് ദേവർകോവിൽ
cancel
പേരാമ്പ്ര: കേരളത്തിലെ സാമൂഹിക മണ്ഡലത്തിൽ സുന്നി യുവജന സംഘം നേതൃത്വത്തിൽ നടത്തുന്ന സാന്ത്വന സേവനപ്രവർത്തനങ്ങൾ മാതൃകപരമാണെന്ന് മന്ത്രി അഹമ്മദ്‌ ദേവർകോവിൽ പറഞ്ഞു. ഇക്കഴിഞ്ഞ ദുരന്തനാളുകളിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ എസ്.വൈ.എസ് നേതൃത്വത്തിൽ നടത്തിയ ത്യാഗനിർഭരമായ സാന്ത്വനപ്രവർത്തനങ്ങൾ സർക്കാറിന്റെ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ വലിയ കൈത്താങ്ങായിരുന്നു. മുയിപ്പോത്ത് ദാറുൽ ഖുർആൻ സ്ഥാപനത്തിൽ നടന്ന അരീക്കൽ ഉസ്താദ് 17 ാം ആണ്ടനുസ്മരണ പരിപാടിയുടെ ഭാഗമായി എസ്.വൈ.എസ് സാന്ത്വന സേവനകേന്ദ്രത്തിന്റെയും പൊതുകിണറിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഫള്ൽ ഇർഫാനി അധ്യക്ഷത വഹിച്ചു. കേരള മുസ്‍ലിം ജമാഅത്ത് സോൺ പ്രസിഡന്റ് കൊച്ചേരി കുഞ്ഞബ്ദുള്ള സഖാഫി ആമുഖപ്രഭാഷണം നടത്തി. ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജീവൻ, പഞ്ചായത്ത്‌ മെംബർ ആർ.പി. ഷോബിഷ്, സി.കെ. റാഷിദ്‌ ബുഖാരി, സി. ബഷീർ, ബാസിൽ നൂറാനി, വേലിയെരി ഇബ്രാഹിം മുസ്‌ലിയാർ, അമാനത്ത് മാസ്റ്റർ, റഷീദ് മുയിപ്പോത്ത്, ഡോ. റാഷിദ്‌ എന്നിവർ സംസാരിച്ചു. ആണ്ടനുസ്മരണ പരിപാടികളിൽ ഇന്ന് അബൂബക്കർ സഖാഫി വെണ്ണക്കോട് പ്രഭാഷണം നടത്തും. വ്യാഴാഴ്ച നടക്കുന്ന സമാപന പ്രാർഥന സമ്മേളനത്തിൽ ഡോ. അബ്ദുസ്സലാം മുസ്‌ലിയാർ ദേവർഷോല, എൻ.പി.കെ ഫൈസി തുടങ്ങിയവർ സംബന്ധിക്കും. സാബിത് സഖാഫി, അരീക്കൽ ഇബ്രാഹിം മുസ്‌ലിയാർ പ്രാർഥന മജ്‍ലിസിന് നേതൃത്വം നൽകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story