Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപെണ്ണുങ്ങളുടെ ഫോട്ടോ...

പെണ്ണുങ്ങളുടെ ഫോട്ടോ എടുത്തയാൾ പിടിയിൽ

text_fields
bookmark_border
കോഴി​ക്കോട്​: സ്​ത്രീകളുടെ സ്വകാര്യത ഹനിക്കുംവിധം ഫോട്ടോയെടുത്തയാൾ പിടിയിൽ. ചാലപ്പുറം ഭജനകോവിൽ ലൈനിൽ ബേക്കറി നടത്തുന്ന മീത്തൽ വീട്ടിൽ രാകേഷാണ്​ (34) കസബ പൊലീസ്​ പിടിയിലായത്​. നാദാപുരം സ്വദേശിനിയുടെ പരാതിയിലാണ്​ നടപടി. ചൊവ്വാഴ്ച രാത്രി എട്ടരയോടെ ഷോപ്പിങ്ങിനെത്തിയ പെൺകുട്ടികൾ​ പ്രതി പടമെടുത്തതായി സംശയിച്ച്​ പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസെത്തി ദൃശ്യങ്ങടങ്ങിയ മൊബൈൽ കണ്ടെടുത്തു. ഷോപ്പിങ്ങിനെത്തുന്ന പെൺകുട്ടികളടക്കമുള്ളവരുടെ പടമെടുത്ത്​ സൂക്ഷിക്കലാണ്​ രീതിയെന്ന്​ പൊലീസ്​ പറഞ്ഞു. ഫോണിൽനിന്ന്​ 3000ത്തോളം സ്ത്രീകളുടെ പടം കിട്ടി. കസബ ഇൻ​സ്​പെക്​ടർ എൻ. പ്രജീഷ്​, എസ്​.ഐ ശ്രീജിത്ത്​, നിഷാദ്​, എ.എസ്​.ഐ ഷിജി, എസ്​.എൽ.പി.ഒ സജീവൻ, സി.ഡി.ഒമാരായ വിനില, അനൂപ്​ എന്നിവർ ചേർന്നാണ്​ പ്രതിയെ അറസ്റ്റ്​ ചെയ്തത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story