Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'കരുത്തേകാം കരുതലേകാം'...

'കരുത്തേകാം കരുതലേകാം' പദ്ധതിക്ക് തുടക്കം

text_fields
bookmark_border
കോഴിക്കോട്​: സമൂഹ നിർമാണ പ്രക്രിയയിൽ സ്ത്രീ സമൂഹത്തെ ​ചേർത്തു പിടിച്ച്​ ശക്തരാക്കുകയാണ്​ ജമാ അത്തെ ഇസ്​ലാമി ചെയ്യുന്നതെന്ന്​ എന്‍റർപ്രണര്‍ഷിപ് ഡെവലപ്മെന്‍റ്​ സൊസൈറ്റി പ്രസിഡന്‍റ്​ പി. ജാനകി. വനിതദിനത്തോടനുബന്ധിച്ച് ജമാഅത്തെ ഇസ്​ലാമി വനിത വിഭാഗത്തിന്‍റെ നേതൃത്വത്തിൽ 'കരുത്തേകാം കരുതലേകാം' പദ്ധതി പ്രഖ്യാപന ചടങ്ങ്​ ഉദ്​ഘടനം ചെയ്ത്​ സംസാരിക്കുകയായിരുന്നു അവർ. സർക്കാറുകൾക്ക്​ ചെയ്യാനാകാത്തത്​ സന്നദ്ധ പ്രവർത്തകർക്ക്​​ സാധിക്കും.​ സന്നദ്ധ പ്രവർത്തനം ലിംഗ വ്യത്യാസമില്ലാതെ മനുഷ്യമുഖത്തോടു കൂടി​ നടത്തേണ്ടതാണെന്നും ജാനകി പറഞ്ഞു. ജമാഅത്തെ ഇസ്​ലാമി വനിത വിഭാഗം സംസ്ഥാന പ്രസിഡന്‍റ്​ പി.വി. റഹ്​മാബി അധ്യക്ഷത വഹിച്ചു. സ്ത്രീശാക്തീകരണത്തിന്​ പല പദ്ധതികൾ ഉണ്ടായിട്ടും സ്ത്രീകൾ വിവേചനം അനുഭവിക്കുകയാണെന്നും സ്ത്രീകളോടുള്ള സമൂഹത്തിന്‍റെ കാഴ്ചപ്പാടിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നും റഹ്​മാബി പറഞ്ഞു. വീടുകളുടെ പ്രഖ്യാപനം പി.വി. റഹ്​മാബി പി. ജാനകിക്ക്​ ചെക്ക്​ നൽകി​ നിർവഹിച്ചു. തൊഴിൽ പദ്ധതികളുടെ പ്രഖ്യാപനം പീപ്ൾ ഫൗണ്ടേഷൻ വൈസ്​ ചെയർപേഴ്​സൺ സഫിയ അലി സാമൂഹിക പ്രവർത്തക മണിക്കുട്ടി എസ്​. പിള്ളക്ക്​ ചെക്ക്​ നൽകി നിർവഹിച്ചു. മണിക്കുട്ടി എസ്​. പിള്ള, വി.എം.വി. ഓർഫനേജ്​ മാനേജർ റുഖിയ റഹീം എന്നിവരെ ജമാഅത്തെ ഇസ്​ലാമി വനിത വിഭാഗം സംസ്ഥാന സെക്രട്ടറിമാരായ ആർ.സി. സാബിറ, കെ.ടി. നസീമ എന്നിവർ ആദരിച്ചു. ജി.ഐ.ഒ സംസ്ഥാന സെക്രട്ടറി ആശിഖ ഷിറിൻ, 'വിങ്​സ്'​ സംസ്ഥാന ട്രഷറർ ​സറീന, മെസേജ്​ ചാരിറ്റബിൾ ട്രസ്റ്റ്​ ജനറൽ സെക്രട്ടറി വഹീദ അബ്​ദുൽ അസീസ്​ എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്​ലാമി വനിത വിഭാഗം ജനറൽ സെക്രട്ടറി പി. റുക്​സാന സ്വാഗതവും സംസ്ഥാന ജനസേവന കോർഡിനേറ്റർ പി. ലൈല നന്ദിയും പറഞ്ഞു. ഇ.എൻ നസീറ അമൃത വാണി നടത്തി. വിവിധ കാരണങ്ങളാൽ കുടുംബത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വന്ന നിർധനരായ 25 സ്ത്രീകൾക്കാണ്​ വീട്​ നിർമിച്ച്​​ നൽകുന്നത്​. കൂ​ടാതെ 25 പേർക്ക്​ തൊഴിൽ പരിശീലനവും നൽകുന്നുണ്ട്​. പീപ്​ൾസ്​ ഫൗണ്ടേഷനാണ്​ സഹായങ്ങൾ നൽകുന്നത്​. അടുത്ത വർഷം വനിത ദിനത്തോടെ പരിപാടി പൂർത്തീകരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story