Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലോക വൃക്കദിനത്തിൽ ...

ലോക വൃക്കദിനത്തിൽ ബീച്ചിൽ പട്ടംപറത്തൽ

text_fields
bookmark_border
കോഴിക്കോട്​: വൃക്കകളുടെ പ്രാധാന്യത്തെക്കുറിച്ച്​ അവബോധം വളർത്തുക ലക്ഷ്യമിട്ട്​ ലോക വൃക്കദിനമായ മാർച്ച്​ പത്തിന്​ വൺ ഇന്ത്യ കൈറ്റ്​ ടീം ഇഖ്​റ ഹോസ്പിറ്റലുമായി ചേർന്ന്​ പട്ടം പറത്തുമെന്ന്​ ബന്ധപ്പെട്ടവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട്​ നാലിന്​ കോഴിക്കോട്​ കടപ്പുറത്താണ്​ പരിപാടി. 'ആരോഗ്യമുള്ള വൃക്ക എല്ലാവർക്കും' എന്നതാണ്​ ഈ വർഷത്തെ ലോക വൃക്കദിന പ്രമേയം. വൺ ഇന്ത്യ കൈറ്റ്​ ക്യാപ്​റ്റൻ അബ്​ദുല്ല മാളിയേക്കൽ, അഡ്വ. ഷെമീം പക്സാൻ, ഇഖ്​റ ഹോസ്പിറ്റൽ പ്രതിനിധികളായ പി. ഫൈസൽ ബാബു, ഇ.കെ. റംസി, ശ്യാമിൻ എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു. ലൈഫ്: മഹിള ജനത സമരത്തിന്​ കോഴിക്കോട്​: വീടില്ലാത്തവർക്ക്​ വീട്​ നിർമിച്ചുനൽകുന്ന 'ലൈഫ്'​ പദ്ധതിയിലെ അഴിമതിക്കെതിരെയും സ്വജന പക്ഷപാതത്തിനുമെതിരെ സമരം തുടങ്ങുമെന്ന്​ മഹിള ജനത ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പദ്ധതിയിൽ സി.പി.എമ്മുകാർക്കും അവർക്ക് വേണ്ടപ്പെട്ടവർക്കുമാണ്​ വീട്​ നൽകുന്നത്​. ഇതിനെതിരെ എല്ലാ ജില്ലകളിലും ധർണ നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. സംസ്ഥാന പ്രസിഡന്‍റ്​ ലത മേനോൻ, ജില്ല പ്രസിഡന്‍റ്​ എം. വിജയലക്ഷ്മി, ജനറൽ സെക്രട്ടറി സി. ബബിത, ഭാരതീയ നാഷനൽ ജനതാദൾ ജില്ല പ്രസിഡന്‍റ്​ വി. മനോഹരൻ എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story