Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2022 5:42 AM IST Updated On
date_range 9 March 2022 5:42 AM ISTറിഫയുടെ മരണം: നീതിതേടാൻ കുടുംബം
text_fieldsbookmark_border
കാക്കൂർ: റിഫ ഷെറിന്റെ മരണത്തിൽ നീതിതേടി കുടുംബം.വ്ലോഗറും ആൽബം താരവുമായ റിഫ ഷെറിന്റെ മരണത്തിൽ നീതിതേടുകയാണ് കുടുംബം. ഒരാഴ്ചമുമ്പായിരുന്നു ദുബൈയിലെ ഫ്ലാറ്റിൽ റിഫ ഷെറിനെ (22) ആത്മഹത്യ ചെയ്തനിലയിൽ കാണപ്പെട്ടത്. മരണത്തിന് മുമ്പ് റിഫ സഹോദരന് അയച്ച ശബ്ദ സന്ദേശത്തെച്ചൊല്ലിയാണ് കുടുംബം അന്വേഷണം ആവശ്യപ്പെടുന്നത്. ഭർത്താവ് മെഹ്നുവിനെ കൂടാതെ സുഹൃത്ത് കൂടി മുറിയിലുണ്ടായിരുന്നതും മെഹ്നു പുറത്തുപോയതിനു ശേഷം സുഹൃത്ത് മോശമായി പെരുമാറിയതെന്നുമുള്ള സന്ദേശമാണ് ദുരൂഹതയുടെ വാതിൽ തുറക്കുന്നത്. സംഭവം നടന്നത് ദുബൈയിലായതിനാൽ അന്വേഷണം അവിടെ നടത്താൻവേണ്ട നിയമനടപടിയിലേക്ക് നീങ്ങാനാണ് ബന്ധുക്കൾ ആലോചിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story