Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആയുർവേദ മെഡിക്കൽ...

ആയുർവേദ മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിച്ചു

text_fields
bookmark_border
ആയുർവേദ മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിച്ചു
cancel
ഓമശ്ശേരി: ഗ്രാമപഞ്ചായത്തിന്റെയും ഓമശ്ശേരി ഗവ. ആയുർവേദ ഡിസ്പെൻസറിയുടെയും ആഭിമുഖ്യത്തിൽ ജില്ല പഞ്ചായത്ത് വാർഷികപദ്ധതിയുടെ ഭാഗമായി മങ്ങാട്‌ കണ്ണങ്കോട്‌ മല പട്ടികവർഗ കോളനിയിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് അംഗം നാസർ എസ്റ്റേറ്റ് മുക്ക് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്‌ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു. സീനിയർ മെഡിക്കൽ ഓഫിസർ ഡോ. ശ്രീനിവാസൻ പദ്ധതി വിശദീകരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഒ.പി. സുഹറ, ഒ.എം. ശ്രീനിവാസൻ, പഞ്ചായത്ത്‌ അംഗങ്ങളായ എം. ഷീജ, പി.കെ. ഗംഗാധരൻ, ഡി. ഉഷാദേവി, ഊരുമൂപ്പൻ ടി.കെ. ബാബു, എസ്.ടി പ്രമോട്ടർ റീജ എന്നിവർ സംസാരിച്ചു. പഞ്ചായത്തംഗം കെ. ആനന്ദ കൃഷ്ണൻ നന്ദി പറഞ്ഞു. ഡോ. ആശാ ദേവി, മുംതാസ്, സി.പി. ബീന എന്നിവർ ക്യാമ്പിന്‌ നേതൃത്വം നൽകി. രോഗികൾക്ക്‌ സൗജന്യമായി മരുന്നുകളും വിതരണം ചെയ്തു. തുടർ ക്യാമ്പ്‌ ബുധനാഴ്ച രാവിലെ 10 മുതൽ ഒരുമണിവരെ കോളനിയിൽ നടക്കും. ഫോട്ടോ: ഓമശ്ശേരി കണ്ണങ്കോട്‌ മല പട്ടികവർഗ കോളനിയിൽ ജില്ല പഞ്ചായത്തിന്റെ മെഡിക്കൽ ക്യാമ്പ്‌ ജില്ല പഞ്ചായത്ത്‌ അംഗം നാസർ എസ്റ്റേറ്റ്‌മുക്ക്‌ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story