Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയുവാവിന്‍റെ മരണം...

യുവാവിന്‍റെ മരണം കൊലപാതകം; പിതാവ്​ അറസ്റ്റിൽ

text_fields
bookmark_border
മേപ്പാടി: മരിച്ചനിലയിൽ തിങ്കളാഴ്ച പുലർച്ചെ വീടിനുള്ളിൽ കണ്ടെത്തിയ യുവാവിന്‍റെ മരണം കൊലപാതകമെന്ന്​ പൊലീസ്. സംഭവവുമയി ബന്ധപ്പെട്ട്​ പിതാവ്​ അറസ്റ്റിലായി. മാങ്കുന്ന് തോണിപ്പാടം വീട്ടിൽ മോഹനൻ-വത്സല ദമ്പതിമാരുടെ മകൻ അക്ഷയ് മോഹനൻ (24) ആണ് മരിച്ചത്. ലഹരിമരുന്ന് ഉപയോഗിച്ചതിനെത്തുടർന്ന് അക്രമാസക്തനായ മകനുമായി ഞായറാഴ്ച രാത്രി ബലപ്രയോഗം നടത്തിയിരുന്നുവെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ യുവാവിന്‍റെ പിതാവ് മോഹനനെ തിങ്കളാഴ്ച രാത്രി മേപ്പാടി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട്​ വിശദ ചോദ്യംചെയ്യലിനൊടുവിൽ മോഹനനെ അറസ്റ്റ്​ ചെയ്യുകയായിരുന്നു. കൽപറ്റ കോടതി ഇയാളെ റിമാൻഡ്​ ചെയ്തു. തിങ്കളാഴ്ചതന്നെ അസ്വാഭാവിക മരണത്തിന് മേപ്പാടി പൊലീസ് കേസെടുത്തിരുന്നു. കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് പൊലീസിനോട് ബലപ്രയോഗം സംബന്ധിച്ച കുറ്റസമ്മതം പിതാവ് മോഹനൻ നടത്തിയത്. മരിച്ച അക്ഷയ് മോഹന്‍റെ ഏക സഹോദരി: മോനിദ. TUEWDG1 അക്ഷയ് മോഹനൻ TUEWDG2 മോഹനൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story