Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസിൽവർ ലൈൻ: ജനങ്ങളെ...

സിൽവർ ലൈൻ: ജനങ്ങളെ കുടിയൊഴിപ്പിക്കാൻ അനുവദിക്കില്ല -കെ. സുരേന്ദ്രൻ

text_fields
bookmark_border
ആ​ല​പ്പു​ഴ: സി​ൽ​വ​ർ ലൈ​നി​ന്‍റെ പേ​രി​ൽ ജ​ന​ങ്ങ​ളെ കു​ടി​യൊ​ഴി​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ബി.​ജെ.​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ കെ. ​സു​രേ​​​ന്ദ്ര​ൻ. ആ​ല​പ്പു​ഴ​യി​ൽ പാ​ർ​ട്ടി സം​സ്ഥാ​ന നേ​തൃ​യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​പ്ര​സം​ഗം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​ന​വി​രു​ദ്ധ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ത്തി​നെ​തി​രെ സ​മ​രം ശ​ക്ത​മാ​ക്കും. കെ-​റെ​യി​ൽ ക​ട​ന്നു​പോ​കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ജി​ല്ല പ്ര​സി​ഡ​ന്‍റു​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ദ​യാ​ത്ര ഈ​മാ​സം ആ​രം​ഭി​ക്കും. ചോ​ര ചി​ന്തേ​ണ്ടി​വ​ന്നാ​ലും പ​ദ്ധ​തി​യെ ചെ​റു​ത്തു​തോ​ൽ​പി​ക്കും. എ​ട്ടു​കാ​ലി​മ​മ്മൂ​ഞ്ഞ് രാ​ഷ്ട്രീ​യ​മാ​ണ് എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​റും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ന​ട​ത്തു​ന്ന​ത്. യു​ദ്ധ​മു​ഖ​ത്ത് കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രെ ഒ​രു പോ​റ​ൽ​പോ​ലും ഏ​ൽ​ക്കാ​തെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​ത് മോ​ദി​യും കേ​ന്ദ്ര​സ​ർ​ക്കാ​റു​മാ​ണ്. മും​ബൈ​യി​ലും ഡ​ൽ​ഹി​യി​ലും എ​ത്തി​ച്ച മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളെ അ​വി​ടെ​നി​ന്ന് സം​സ്ഥാ​ന​ത്ത് എ​ത്തി​ക്കാ​ൻ ക​ഴി​യാ​ത്ത​വ​രാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ വ​ന്ദേ​മാ​ത​രം ര​ക്ഷാ​ദൗ​ത്യ​ത്തി​​ന്‍റെ പി​തൃ​ത്വം അ​വ​കാ​ശ​പ്പെ​ട്ട്​ രം​ഗ​ത്തു​ള്ള​ത്. രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ സ്ത്രീ​പീ​ഡ​ന​ങ്ങ​ളും ആ​ക്ര​മ​ണ​ങ്ങ​ളും ന​ട​ക്കു​ന്ന​ത് കേ​ര​ള​ത്തി​ലാ​ണ്. ആ​യ​തി​നാ​ൽ വ​നി​ത​ദി​നം ഇ​വി​ട​ത്തെ സ്ത്രീ​ക​ൾ​ക്കും പൊ​തു​സ​മൂ​ഹ​ത്തി​നും സ​ന്തോ​ഷ​ത്തോ​ടെ ആ​ഘോ​ഷി​ക്കാ​ൻ ക​ഴി​യി​ല്ല. കേ​ര​ള​ത്തി​ലെ ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ദ​യ​നീ​യ​മാ​യി പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും അ​ദ്ദേ​ഹം കു​റ്റ​​പ്പെ​ടു​ത്തി. നേ​തൃ​സം​ഗ​മം ബി.​ജെ.​പി ദേ​ശീ​യ​നേ​താ​വ്​ സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ഒ. ​രാ​ജ​ഗോ​പാ​ൽ, കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ, പി.​കെ. കൃ​ഷ്ണ​ദാ​സ്, എ.​പി. അ​ബ്ദു​ല്ല​ക്കു​ട്ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story