Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2022 5:39 AM IST Updated On
date_range 9 March 2022 5:39 AM ISTഷിയാസിന്റെ ധൈര്യത്തിന് ഫുട്ബാൾ സമ്മാനം; അഗ്നിരക്ഷ സേനക്ക് ബിഗ് സല്യൂട്ട്
text_fieldsbookmark_border
വടകര: മുട്ടുങ്ങൽ കടൽത്തീരത്തെ കരിങ്കൽ ഭിത്തിയിൽ കുടുങ്ങി രക്ഷപ്പെട്ട മുഹമ്മദ് ഷിയാസിന് അഗ്നിരക്ഷ സേനയുടെ ബിഗ് സല്യൂട്ട്. മുട്ടുങ്ങൽ വരയന്റ തയ്യിൽ ശാഫിയുടെയും മുബീനയുടെയും മകൻ ഷിയാസിനെയാണ് അഗ്നിരക്ഷ സേന മൂന്നര മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്. മുട്ടുങ്ങൽ കക്കാട്ട് കടലോരത്തെ ഭീമൻ സീ ബോളുകൾക്കിടയിലാണ് ഷിയാസ് കുടുങ്ങിയത്. കൂട്ടുകാരോടൊത്ത് കളിക്കുന്നതിനിടെ തെറിച്ചുവീണ പന്ത് എടുക്കാൻ ഇറങ്ങിയതായിരുന്നു. ഷിയാസ് അപകടത്തിൽപെട്ട വിവരം സുഹൃത്തായ സഹലാണ് പുറം ലോകത്തെ അറിയിച്ചത്. മണിക്കൂറുകളോളം പാറക്കല്ലുകൾക്കിടയിൽ കുടുങ്ങിയിട്ടും മനോധൈര്യം കൈവിടാതെനിന്നത് രക്ഷാപ്രവർത്തകരുടെ ആത്മവീര്യം ഉയർത്തിയിരുന്നു. ഇതോടെ അതീവ ശ്രദ്ധയോടുകൂടി ഒരു പോറൽ പോലുമേൽക്കാതെ ഷിയാസിനെ പുറത്തെടുക്കാൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചു. ജീവൻ തിരിച്ചുനൽകിയ രക്ഷാപ്രവർത്തകരെ നേരിട്ടു കണ്ട് നന്ദി പറയാനാണ് പിതാവുമൊന്നിച്ച് ഷിയാസ് രക്ഷാനിലയത്തിലെത്തിയത്. രക്ഷാപ്രവർത്തകരും ഷിയാസിനെ കാണാൻ കാത്തിരിക്കുകയായിരുന്നു. പാറക്കല്ലുകൾക്കിടയിൽപെടാനിടയായ സാഹചര്യം ഷിയാസ് വിശദീകരിച്ചു. കളികൾ തുടരണമെന്നും എന്നാൽ കളികൾക്കിടയിലെ സാഹസങ്ങൾ ഒഴിവാക്കണമെന്നും നന്നായി പഠിക്കണമെന്നും ഉപദേശിച്ച് പുത്തൻ ഫുട്ബാൾ സമ്മാനിച്ചാണ് അഗ്നിരക്ഷ സേന ജീവനക്കാർ ഷിയാസിനെ യാത്രയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
