Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2022 5:39 AM IST Updated On
date_range 9 March 2022 5:39 AM ISTഡി.വൈ.എഫ്.ഐ ബ്ലോക്ക് സമ്മേളനം
text_fieldsbookmark_border
നാദാപുരം: വിവാഹം ഉൾെപ്പടെ ആഘോഷവേളകളിലെ അരാജകത്വ പ്രവണതകൾക്കെതിരെ യുവജന പ്രതിരോധം തീർക്കുമെന്ന് വ്യക്തമാക്കി. പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രേട്ടറിയറ്റ് എം. ഷാജർ ഉദ്ഘാടനം ചെയ്തു. അഡ്വ. പി. രാഹുൽ രാജ്, ടി. ശ്രീമേഷ്, പി.പി. ഷഹറാസ്, വർഷ എടച്ചേരി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ബ്ലോക്ക് സെക്രട്ടറി ടി. അഭീഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ടി. ശ്രീമേഷ് രക്തസാക്ഷി പ്രമേയവും എൻ.കെ. മിഥുൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ല പ്രസിഡന്റ് എൽ.ജി. ലിജീഷ്, സംസ്ഥാന കമ്മിറ്റി അംഗം കെ.വി. ലേഖ, ജില്ല ട്രഷറർ പി.സി. ഷൈജു, പി.കെ. അജീഷ്, ബി.പി. ബജീഷ് എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ ടി.വി. ഗോപാലൻ സ്വാഗതവും ഷൈബേഷ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എ.കെ. ബിജിത്ത് (പ്രസി), കെ.കെ. ലിഖിത, എം. ശരത്ത് (വൈസ് പ്രസി), അഡ്വ.പി. രാഹുൽ രാജ് (സെക്ര), ടി. ശ്രീമേഷ്, എൻ.കെ. മിഥുൻ (ജോ. സെക്ര), സി. അഷിൽ (ട്രഷറർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
