Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുറ്റ്യാടി വലതുകര...

കുറ്റ്യാടി വലതുകര മെയിൻ കനാൽ ദുരന്തം: വടകര താലൂക്ക്​ വരൾച്ചയിലേക്ക്​

text_fields
bookmark_border
കുറ്റ്യാടി: പെരുവണ്ണാമൂഴി അണക്കെട്ടിലെ വെള്ളം വടകര താലൂക്കിലെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്ന കുറ്റ്യാടി ജലസേചനപദ്ധതി വലതുകര മെയിൻകനാലിന്റെ തകർച്ചകാരണം താലൂക്കിൽ വിവിധ പഞ്ചായത്തുകൾ വരൾച്ചയിലേക്ക്. 34 കിലോമീറ്റർ ദൈർഘ്യമുള്ള കനാൽ 6000 ഹെക്ടർ കൃഷിഭൂമി നനക്കാനുള്ളതാണ്​. അതിലേറെ കുടിവെള്ളത്തിനും ഉപയോഗപ്പെടുന്നു. വേനലിൽ വറ്റുന്ന കിണറുകളിൽ കനാൽജലം അരിച്ചെത്തി ജലസമൃൃദ്ധിയുണ്ടാവുകയും കുടിവെള്ളക്ഷാമം പരിഹരിക്കുകയും ചെയ്യുന്നു. കനാൽ ജലം ബ്രാഞ്ച്​ കനാലുകളിലും കൈക്കനാലുകളിലും ഫീൽഡ്​ ബൂത്തുകളിലും എത്തും മു​​േമ്പ മെയിൻ കനാൽ തകർന്നിരിക്കുകയാണ്​. കനാൽ വെള്ളത്തെ മാത്രം ആശ്രയിച്ച്​ ഏക്കർ കണക്കിൽ വയലുകളിൽ കൃഷി ഇറക്കിയിട്ടുണ്ട്​. വ്യാപകമായി പച്ചക്കറി കൃഷിയും തുടങ്ങിയിട്ടുണ്ട്​. ഇതിന്റെയൊക്കെ ഭാവി എന്താവുമെന്നാണ്​ കർഷകരുടെ ഉത്കണ്ഠ. റോഡ്​, കെട്ടിടം ഉൾപ്പെടെ നിർമാണപ്രവൃത്തികൾക്ക്​ വെള്ളമെടുക്കുന്നത്​ കനാൽ ജലം കാരണം ജലവിതാനം ഉയർന്ന കിണറുകളിൽനിന്നാണ്.​ താലൂക്കിലെ മൂന്നോ നാലോ മലയോര പഞ്ചായത്തുകൾ ഒഴികെയും വടകര നഗരസഭയിലും കനാൽ ജലം എത്തുന്നുണ്ട്​. പൊട്ടിയ സ്ഥലത്തിനടുത്ത്​ കനാൽ തടഞ്ഞ്​ തുടക്ക ഭാഗത്തുള്ള പഞ്ചായത്തുകളിൽ വെള്ളം നൽകാൻ കഴിയുേമോ എന്ന ആലോചനയും നടക്കുന്നുണ്ട്​. ഇതെല്ലാം ഇനി മുടങ്ങുമെന്നാണ്​ വിലയിരുത്തൽ. മെയിൻകനാലിന്​ ആറ്​ കിലോമീറ്റർ പിന്നിടുന്ന മരുതോങ്കര പഞ്ചായത്തിലെ മരുതോങ്കര കെ.സി മുക്കിലാണ്​ വൻ തകർച്ച ഉണ്ടായത്​. പത്തുമീറ്ററോളം നീളത്തിൽ സൈഡ്​ ഭിത്തി ഒലിച്ചുപോയി. ആഴത്തിൽ വൻ കിടങ്ങ്​ രൂപപ്പെട്ടു​. തകർന്ന ഭിത്തി പുനഃസ്ഥാപിക്കുന്നതിന്​ പകരം ജപ്പാൻ കുടിവെള്ള പദ്ധതിക്ക്​ ഉപയോഗിക്കുന്ന വലിയ പൈപ്പുകളിട്ട്​ ജലവിതണം പുനരാരംഭിക്കണമെന്ന്​ ഇ.കെ. വിജയൻ എം.എൽ.എ ആവശ്യപ്പെട്ടങ്കിലും ജലസേചന വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥർ അതിനോട്​ പ്രതികരിച്ചിട്ടില്ല. ഗ്യാലൻ കണക്കിൽ വെള്ളം തള്ളുന്ന കനാലിന്​ പകരം പൈപ്പ്​ ഉപയോഗിച്ചൽ താങ്ങാനാവുമോ എന്നാണ്​ സംശയം. മെയിൻ കനാലിന്​ ഏതാണ്ട്​ രണ്ട്​ മീറ്റർ വീതിയും ആഴവുമുണ്ട്​. ഇത്രയും അധികം വെള്ളം എങ്ങനെ പൈപ്പിൽ ഒതുക്കാം എന്നാണ്​ ചോദിക്കുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story