Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഈ മണ്ണ്​ പൂർണ...

ഈ മണ്ണ്​ പൂർണ മനസ്സോടെ; ലൈഫ്​ മിഷന്​ ഭൂമി നൽകി രാധ ടീച്ചർ

text_fields
bookmark_border
കോഴിക്കോട്​: 'മനസ്സോടിത്തിരി മണ്ണ്'​ വേണം ഭൂരഹിതർക്ക്​ വീട്​ വെക്കാനെന്ന സംസ്ഥാന സർക്കാറിന്‍റെ ആവശ്യം കേട്ടപ്പോൾ കീഴരിയൂർ സ്വദേശി രാധ ടീച്ചർ മറ്റൊന്നും ആലോചിച്ചില്ല. നേരെ ലൈഫ്​ മിഷനിലേക്ക്​ വിളിച്ചു. ഭൂരഹിതർക്ക്​ ലൈഫ്​ മിഷൻ വഴി വീട്​ വെച്ചുനൽകാനായി ഭൂമി വിട്ടുനൽകാൻ തയാറാണെന്ന് അറിയിച്ചു​. തലക്കുളത്തൂരിൽ പതിനെട്ടേകാൽ സെന്‍റ്​ സ്ഥലം ഉ​ണ്ടെന്നും ഭൂരഹിതർക്ക്​ വീട് വെക്കാൻ അത്​ ഉപയോഗിക്കാവുന്നതാണെന്നും അറിയിച്ചു. ലൈഫ്​ മിഷൻ അധികൃതർ​ പേരും വിവരങ്ങളും രേഖപ്പെടുത്തിവെച്ചു. പിന്നീടും താൻ തന്നെവിളിച്ചാണ്​ അവരെ ഓർമപ്പെടുത്തിക്കൊണ്ടിരുന്നതെന്നും രാധ ടീച്ചർ പറഞ്ഞു. വീട്​ വെക്കാൻപോലും ഭൂമിയില്ലാത്തവരെ കുറിച്ച്​ പത്രത്തിൽ വന്ന വാർത്ത കണ്ട്​ മനസ്സലിഞ്ഞാണ്​ ടീച്ചർ ഈ സദ്​പ്രവൃത്തിക്ക്​ മുതിർന്നത്​. പിതാവ്​ അധ്വാനിച്ചുണ്ടാക്കിയ ഒരേക്കർ സ്ഥലം അഞ്ച്​ സഹോദരങ്ങൾക്കായി വീതിച്ചതിൽ ഒരു ഓഹരിയാണ്​ ഇതെന്ന്​ ടീച്ചർ പറഞ്ഞു. തലക്കുളത്തൂർ പഞ്ചായത്തിലാണ്​ സ്ഥലം ഉള്ളത്​. ഭൂമി ലൈഫ്​ മിഷന്​ നൽകാമെന്ന്​ അറിയിച്ചശേഷമാണ്​ വീട്ടിൽ മക്ക​ളോടുപോലും വിവരം പങ്കുവെച്ചതെന്നും ടീച്ചർ പറഞ്ഞു. തന്‍റെ നാലു മക്കൾക്കും അത്യാവശ്യം ജീവിക്കാനുള്ള ജോലിയുണ്ട്​. അതിലപ്പുറമൊന്നും ആവശ്യമില്ല. മറ്റുള്ളവരെ സഹായിക്കാൻ ഇഷ്ടമാണ്​. ഇത്​ തന്‍റെ സന്തോഷത്തിന്​ ചെയ്തതാണ്​. അതൊന്നും വാർത്തയാകണമെന്ന്​ ആഗ്രഹിച്ചിട്ടില്ലെന്നും ടീച്ചർ പറയുന്നു. കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷനൽ ഹയർ​ സെക്കൻഡറി സ്കൂളിൽനിന്ന്​ 2001ൽ വിരമിച്ചശേഷം വിശ്രമജീവിതം നയിക്കുകയാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story