Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനാലുദിവസമായി...

നാലുദിവസമായി കുടിവെള്ളമില്ല; ജനം ദുരിതത്തിൽ

text_fields
bookmark_border
സ്വകാര്യ ഏജൻസികൾ കുടിവെള്ളത്തിന്​ കൊള്ളലാഭമെടുക്കുന്നു വെള്ളിമാടുകുന്ന്​: കുടിവെള്ള പൈപ്പ്​ പൊട്ടിയതിനാൽ ജനം ദുരിതത്തിൽ. വെള്ളിമാടുകുന്ന്, മൂഴിക്കൽ, ചെലവൂർ ഭാഗങ്ങളിലെ നൂറുകണക്കിന്​ കുടുംബങ്ങളാണ്​​ ജലവിതരണം മുടങ്ങിയതുമൂലം നാലുദിവസമായി ദുരിതത്തിലായത്​. വരൾച്ചപ്രശ്നം ഏറെ കൊടുമ്പിരിക്കൊണ്ടിരിക്കെയാണ്​ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പദ്ധതിയും നിലച്ചത്​. സ്വകാര്യ ഗ്യാസ് പൈപ്പ് ലൈൻ നിർമാണത്തിനിടെ പൂളക്കടവ് ഇരിങ്ങാടൻ പള്ളി റോഡിലെ വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈൻ പൊട്ടുകയായിരുന്നു.​ ഇതോടെ ജലവിതരണം മുടങ്ങി. ഈ ഭാഗങ്ങളിലെ ഏറെ കുടുംബങ്ങളും വാട്ടർ അതോറിറ്റിയുടെ ജലത്തെയാണ്​ ആശ്രയിക്കുന്നത്. പൊട്ടിയ പൈപ്പ് മാറ്റി കുടിവെള്ള പുനഃസ്ഥാപനം വേഗത്തിലാക്കാൻ അധികൃതർ ശ്രമിക്കുന്നില്ലെന്നാണ്​ ആക്ഷേപം. സ്വകാര്യ വെള്ളം വിതരണ ഏജൻസികളെ ആശ്രയിക്കുകയാണ്​​ കുടുംബങ്ങൾ. ടാങ്കർ വെള്ളത്തിന് പല ഏജൻസികളും അമിത ചാർജ്​ ഈടാക്കുന്നതായും കുടുംബങ്ങൾ പറയുന്നു. ചൂഷണം ഒഴിവാക്കാൻ വാഹനം വാടകക്കെടുത്ത്​ ചിലർ വെള്ളക്കച്ചവടവും തുടങ്ങി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story